കമൽ ഹാസൻ നായകനായിയെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വിശ്വരൂപം 2 റീലീസ് തിയതി പ്രഖ്യാപിച്ചു..

Advertisement

ഇന്ത്യൻ സിനിമയുടെ തന്നെ ഉലകനായകനാണ് കമൽ ഹാസ്സൻ. മാസ്സ്- മസാല ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന തമിഴ് നാട്ടിൽ പരീക്ഷണ ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനം കോളിവുഡ് ഫിലിം ഇന്ദസ്‌ട്രിയിൽ കണ്ടെത്തിയ താരമാണ് കമൽ ഹാസ്സൻ. അദ്ദേഹത്തിന്റെ ഏറെ വിവാദമായ ചിത്രമായിരുന്നു ‘വിശ്വരൂപം’. പല കടമ്പകൾ തരണം ചെയ്താണ് ചിത്രം റീലീസിനെത്തിയത്, പ്രേക്ഷകർ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ കമൽ ഹാസന്റെ കരിയറിൽ തന്നെ ഏറ്റവും കളക്ഷൻ ലഭിച്ച ചിത്രമായി വിശ്വരൂപം മാറി. പിന്നീട് പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ അദ്ദേഹം തീരുമാനിച്ചു. വിശ്വരൂപം രണ്ടാം ഭാഗം കമൽ ഹാസൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചന്ദ്രഹാസനും കമൽ ഹാസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വരൂപം രണ്ടാം ഭാഗത്തിൽ പൂജ കുമാർ, ആൻഡ്രിയ ജെറമിയ എന്നിവരാണ് നായികമാരായി എത്തുന്നത്.

വിശ്വരൂപം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഒപ്പം തന്നെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്തിരുന്നു ഏകദേശം രണ്ടാം ഭാഗത്തിന്റെ പകുതിയോളം അന്ന് തന്നെ പൂർത്തിയാക്കിയതാണ്, എന്നാൽ പിൽക്കാലത്ത് ചിത്രത്തിനെ കുറിച്ചു ഒരു വിവരം ഉണ്ടായിരുന്നില്ല, പ്രൊഡക്ഷൻ കമ്പനിയുമായുള്ള പ്രശ്നങ്ങൾ മൂലം കുറെ നാൾ ചിത്രം ഒരനക്കം ഉണ്ടായിരുന്നില്ല പിന്നീട് കമൽ ഹാസൻ തന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽ ഫിലിംസിലൂടെ ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു റീലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആഗസ്റ്റ് 10ന് ലോകമെമ്പാടും റെക്കോർഡ് റീലീസിൽ ചിത്രം പ്രദർശനത്തിനെത്തും. വിശ്വരൂപം2 എന്ന സിനിമയുടെ പ്രതിക്ഷ വാനോളം ഉയർത്താൻ ചിത്രത്തിന്റെ ട്രെയ്‌ലറിന് സാധിച്ചു. ആദ്യ ഭാഗത്തോട് എത്രത്തോളം നീതി പുലർത്തും എന്ന ആകാംഷയിലാണ് സൗത്ത് ഇന്ത്യയിലെ ഓരോ സിനിമ സ്നേഹികളും. ഇന്ത്യയിൽ ചിത്രം വീണ്ടും വിവാദം സൃഷ്ട്ടിക്കും എന്നാണ് മീഡിയകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശ്വരൂപം 2 ൽ കമൽ ഹാസൻ നടനായി, തിരക്കഥകൃത്തായി, സംവിധായകനായി, നിർമ്മാതാവായും പ്രത്യക്ഷപ്പെടും.

Advertisement

അതുൽ തിവാരിയും കമൽ ഹാസനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശേഖർ കപൂർ, ജയ്‌ദീപ് അഹ്‌ളാവത്, റുസ്സൽ ജിയോഫ്രയ്, ദീപക് ജേതി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗിബ്രാനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാനു വർഗീസും, ഷംദത് സൈനുദീനും ചേർന്നാണ്. മഹേഷ് നാരായണനാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. രാജ്കമൽ ഫിലിംസിന്റെ ബാനറിൽ ചിത്രം ബ്രഹ്മാണ്ഡ റീലീസിനായി അണിയറയിൽ ഒരുങ്ങുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close