ജോസഫ് ജോജുവിന്റെ രാക്ഷസൻ എങ്കിൽ ഒറ്റക്കൊരു കാമുകൻ അദ്ദേഹത്തിന്റെ 96 എന്ന് സംവിധായകൻ..

Advertisement

ജോജു ജോർജ് നായകനായ രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്നത്. എം പദ്മകുമാർ ഒരുക്കിയ ചിത്രമായ ജോസഫ് എന്ന ത്രില്ലെർ ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമേറ്റു വാങ്ങി മുന്നേറുമ്പോൾ ആണ് അജിൻ ലാൽ- ജയൻ വന്നേരി എന്നീ ഇരട്ട സംവിധായകർ ഒരുക്കിയ ഒറ്റക്കൊരു കാമുകൻ എന്ന ജോജു ജോർജ് ചിത്രവും തീയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ഈ ചിത്രം തീയേറ്ററുകളിൽ മുന്നേറുകയാണ് ഇപ്പോൾ. തുടർച്ചയായ വിജയങ്ങൾ നേടുന്ന ജോജുവിനെ കുറിച്ച് ഈ ചിത്രത്തിന്റെ സംവിധായകനായ അജിൻ ലാൽ പറയുന്നത് ജോസഫ് എന്ന ചിത്രം ജോജുവിന്റെ രാക്ഷസൻ ആണെങ്കിൽ ഒറ്റക്കൊരു കാമുകൻ അദ്ദേഹത്തിന്റെ 96 ആണെന്നാണ്.

ഈ അടുത്തിടെ റിലീസ് ചെയ്തു ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ടു തമിഴ് ചിത്രങ്ങൾ ആണ് രാക്ഷസനും 96 ഉം. രാക്ഷസൻ ഒരു ത്രില്ലെർ എന്ന നിലയിൽ ഗംഭീര പ്രശംസ നേടിയപ്പോൾ 96 ഒരു റൊമാന്റിക് ചിത്രമെന്ന നിലയിൽ ആണ് ഏറെ അംഗീകരിക്കപ്പെട്ടത്. അതുപോലെ തന്നെ ജോസഫ് എന്ന ത്രില്ലെർ ഗംഭീരമായി മുന്നോട്ടു പോകുമ്പോൾ തന്നെ ഒറ്റക്കൊരു കാമുകൻ എന്ന പ്രണയ ചിത്രവും വിജയം നേടി കൊടുക്കുകയാണ് ജോജു ജോർജ് എന്ന നടന്. നായകനായി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ജോജു ജോർജ് ഇപ്പോൾ. തുടർ വിജയങ്ങൾ അതിനു ശ്കതി പകരുകയാണ് എന്ന് പറയാം. സുധീഷ്, ശ്രീഷ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഒറ്റക്കൊരു കാമുകൻ ഡാസ്ലിങ് മൂവി ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിൻസ് ഗ്ലെറിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close