മലയാളികൾ ഒരുക്കിയ റുസ്‌വ എന്ന ഹിന്ദി ഷോർട് ഫിലിം അംഗീകാരങ്ങൾ നേടുന്നു ; സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു വിനീത് ശ്രീനിവാസനും..!

Advertisement

വിനീത് ശ്രീനിവാസൻ ഷെയർ ചെയ്ത ഒരു അവാർഡ് വിന്നിങ് ഷോർട് ഫിലിം ഇപ്പോൾ ജനശ്രദ്ധ നേടിയെടുക്കുകയാണ്. ഷമീം അഹമ്മദ് രചന നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ഷോർട് ഫിലിം ഹിന്ദിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെടുകയും അതുമൂലം കൊല്ലപ്പെടുകയും ചെയ്യുന്നു. റേപ്പ് ചെയ്ത യുവാവാകട്ടെ പോലീസ് കസ്റ്റഡിയിൽ നിന്ന് റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു. അവൾക്കു വേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങൾക്കും മറ്റും ഇടയിലൂടെ അവൻ സ്വതന്ത്രനായി നടക്കുകയാണ്. അവൻ സ്വസ്ഥമായി ജീവിച്ചു മുന്നോട്ടു പോകുമ്പോൾ അവൾക്കും ജീവിക്കാൻ അര്ഹതയുണ്ടായിരുന്നില്ലേ എന്ന കാലിക പ്രസക്തിയുള്ള ചോദ്യമാണ് ഈ ഷോർട് ഫിലിം നമ്മുക്ക് മുന്നിൽ ഉയർത്തുന്നത്. ദേശീയ , അന്തർദേശീയ തലത്തിൽ വരെ പുരസ്‍കാരങ്ങൾ കരസ്ഥമാക്കി കഴിഞ്ഞ ഈ ഷോർട് ഫിലിം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ ഷമീം, തോമസ് കെ മാത്യു, റാസൽ പരീദ് എന്നിവർ ചേർന്നാണ്.

Advertisement

ചേതൻ ടിൽജിത്, റീബ സെൻ, ജോഷിയ മേടയിൽ, അനൂപ് സാമുവൽ, ദിനേശ് നീലകണ്ഠൻ, ഷിനോജ് നമ്പ്യാർ, അമൃത റോയ്, ബിനി പ്രേംരാജ്, പവൻ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ആന്റണി ജോ ആണ്. നികേഷ് രമേശ് ആണ് റുസ്‌വ എഡിറ്റ് ചെയ്തിരിക്കുന്നത്. ജിതേഷ് കെ പി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഷോർട് ഫിലിമിന് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശ്രീജിത്ത് പണിക്കർ, സരോജ് കെ നമ്പ്യാർ, ദിനേശ് നീലകണ്ഠൻ, റിജു രാജ് എന്നിവർ ചേർന്നാണ്. ഒരു കൂട്ടം മലയാളികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ഹൃസ്വ ചിത്രം ഇപ്പോൾ ഏവരുടെയും പ്രശംസയേറ്റു വാങ്ങി മുന്നേറുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close