കൂർമ്മ ബുദ്ധിയുടെ കളിയുമായി സേതുരാമയ്യർ; സിബിഐ 5 ആദ്യ പകുതിയുടെ പ്രതികരണം പുറത്തു…!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രം ഇന്ന് രാവിലെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സേതുരാമയ്യർ സ്‌ക്രീനിൽ എത്തുന്നതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാവുകയാണ്. പ്രധാന കഥയും കഥാപാത്രങ്ങളും ആരൊക്കെയെന്ന് അവതരിപ്പിക്കുകയാണ് ആദ്യ പകുതിയിൽ കൂടുതലും നടക്കുന്നത്. അതിനു ശേഷം ഉദ്വേഗഭരിതമായ കഥാസന്ദര്ഭങ്ങളിലേക്കും ചിത്രം മാറുന്നുണ്ട്. ഏറെ ആകാംഷ ഉളവാക്കുന്ന, ത്രില്ലടിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഇതുവരെ ചിത്രം മുന്നോട്ടു നീങ്ങുന്നത്. കുറച്ചു വർഷങ്ങൾക്കു മുൻപ് നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ചിത്രം തുടങ്ങി ഏകദേശം നാൽപ്പതു മിനിറ്റോളം കഴിഞ്ഞാണ് സേതുരാമയ്യർ ആയുള്ള മെഗാ സ്റ്റാറിന്റെ വരവ്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്താണ് എങ്ങനെയാണു എന്നുള്ളതൊക്കെ പ്രേക്ഷരുടെ മുന്നിൽ എത്തിക്കുന്നുണ്ട് ഈ ആദ്യ പകുതി.

എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വന്ന അഞ്ചാമത്തെ ചിത്രമാണിത്. പതിനേഴു വർഷത്തിന് ശേഷം വീണ്ടും സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസറായി മമ്മൂട്ടി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രത്തിന് അഖിൽ ജോർജ് കാമറ ചലിപ്പിച്ചപ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ഒരു വലിയ താരനിരതന്നെ മമ്മൂട്ടിയോടൊപ്പം അണിനിരക്കുന്നുണ്ട്. രഞ്ജി പണിക്കർ, മുകേഷ്, രമേശ് പിഷാരടി, ആശ ശരത്, സായി കുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് അതിൽ പ്രധാനികൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close