ശിക്കാരി ശംഭു ഒരുക്കുന്ന ചിരി വിരുന്നു ഗൾഫ് രാജ്യങ്ങളിലും ഉടൻ എത്തുന്നു..!

Advertisement

കുഞ്ചാക്കോ ബോബൻ ചിത്രമായ ശിക്കാരി ശംഭു ഗൾഫ് നാടുകളിലും പ്രദർശനത്തിന് തയ്യാറായി കഴിഞ്ഞു. കേരളത്തിൽ പ്രദർശന വിജയം നേടിയ ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ സംവിധാനം ചെയ്തത് സുഗീതും രചിച്ചത് നിഷാദ് കോയയുമാണ്. സുഗീത് ചാക്കോച്ചനെ വെച്ച് ചെയ്ത നാലാമത്തെ ചിത്രമാണ് ശിക്കാരി ശംഭു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായക വേഷത്തിൽ അരങ്ങേറിയ വിഷ്ണു ഉണ്ണികൃഷ്ണനും അതുപോലെ പ്രശസ്ത ഹാസ്യ നടൻ ഹാരിഷ് കണാരനും ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന് ഒപ്പം പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ശിവദയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ അൽഫോൻസാ, കൃഷ്ണ കുമാർ, സലിം കുമാർ, അജി ജോൺ , ജോണി ആന്റണി, മണിയൻ പിള്ള രാജു, സ്ഫടികം ജോർജ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കോമെഡിയും ആക്ഷനും സസ്‌പെൻസും നിറഞ്ഞ ഈ ചിത്രം മികച്ച അഭിപ്രായം ആണ് കേരളത്തിൽ നേടിയെടുത്തത്. കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം കുഞ്ചാക്കോ ബോബന് ഈ വർഷത്തെ ആദ്യ ഹിറ്റ് സമ്മാനിച്ചു.

Advertisement

ഗൾഫ് നാടുകളിലും മികച്ച റിലീസിന് തന്നെയാണ് ശിക്കാരി ശംഭു ഒരുങ്ങുന്നത് . അവിടെയും പ്രേക്ഷകർ ഈ ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ശ്രീജിത്ത് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ഫൈസൽ അലിയാണ്.

ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറൻസ് ആണ് ശിക്കാരി ശംഭു നിർമ്മിച്ചിരിക്കുന്നത്. പുലി വേട്ടക്ക് കുരുതിമലക്കാവ് എന്ന മലയോര ഗ്രാമത്തിൽ എത്തുന്ന ഫിലിപ്പോസ്, ഷാജി, അച്ചു എന്നീ കഥാപാത്രങ്ങളെയാണ് കുഞ്ചാക്കോ ബോബനും , ഹാരിഷ് കണാരനും വിഷ്ണു ഉണ്ണികൃഷ്ണനും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close