മോഹൻലാലിനോട് ചോദിയ്ക്കാൻ ഉള്ളത്; ദുൽഖർ സൽമാൻ പറയുന്നു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ നെറ്റ്ഫ്ലിക്സ് സീരിസ് പൂർത്തിയാക്കുകയാണ്. അതിനു ശേഷം തന്റെ തെലുങ്കു ചിത്രവും പൂർത്തിയാക്കിയത് ശേഷമാവും തന്റെ അടുത്ത മലയാളം ചിത്രത്തിൽ ദുൽഖർ ജോയിൻ ചെയ്യുക എന്നാണ് വിവരം. സൗബിൻ ഷാഹിർ ഒരുക്കുന്ന ഓതിരം കടകം, അഭിലാഷ് ജോഷി ഒരുക്കാൻ പോകുന്ന കിംഗ് ഓഫ് കൊത്ത എന്നിവയാണ് ദുൽഖർ ഉടനെ ചെയ്യാൻ പോകുന്ന മലയാള ചിത്രങ്ങൾ എന്നാണ് സൂചന. ഏതായാലും ഇപ്പോൾ ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ഒറ്റിറ്റി റിലീസ് ആയി മാർച്ച് പതിനെട്ടിന് ആണ് റിലീസ് ചെയ്യുക. ഇപ്പോൾ തീയേറ്ററുകളിൽ ഉള്ളത് ദുൽഖറിന്റെ തമിഴ് റൊമാന്റിക് കോമഡി ആയ ഹേ സിനാമിക ആണ്. അതിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തമിഴ് ഓൺലൈൻ ചാനലിൽ നടന്ന അഭിമുഖത്തിൽ, മോഹൻലാലിനോട് എന്തെങ്കിലും ചോദിയ്ക്കാൻ അവസരം കിട്ടിയാൽ എന്ത് ചോദിക്കും എന്നാണ് അവതാരക ദുൽഖറിനോട് ചോദിച്ചതു.

അതിനു ദുൽഖർ സൽമാൻ പറയുന്നത്, അദ്ദേഹത്തിന്റെ ഈ ആകർഷണീയതയും അതുപോലെ അനായാസമായ അഭിനയവും എങ്ങനെ വരുന്നു എന്നതാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് എന്നാണ്. അദ്ദേഹം എന്ത് ചെയ്താലും ഒരു ആകർഷണീയത ഉണ്ടെന്നും അത് അദ്ദേഹത്തിന് മാത്രം ഉള്ള ഒന്നാണെന്നും ദുൽഖർ പറയുന്നു. അതുപോലെ വളരെ അനായാസമായി, നമ്മൾ ശ്വാസമെടുക്കുന്നതു പോലെ ഈസി ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നും അതെങ്ങനെ സാധിക്കുന്നു എന്നതു ഉത്തരമില്ലാത്ത ചോദ്യമാണെന്നും ദുൽഖർ പറയുന്നു. ദുൽഖറിനൊപ്പം ഉള്ള അദിതി റാവു പറയുന്നതും അത് തന്നെയാണ്. മോഹൻലാൽ സർ അഭിനയിക്കുന്നത് കാണുബോൾ, അദ്ദേഹം ഒരു നടൻ അല്ല എന്നും ആ കഥാപാത്രം നമ്മുടെ മുന്നിൽ ജീവിക്കുന്നതുപോലെയോ ശ്വസിക്കുന്നത് പോലെയോ ആണ് തോന്നുന്നത് എന്നും അദിതി പറയുന്നു.

ഫോട്ടോ കടപ്പാട്: Aneesh Upaasana

Did you find apk for android? You can find new Free Android Games and apps.
Share.

About Author