ഹരികൃഷ്ണൻസിൽ മികച്ചു നിന്നതു മോഹൻലാലോ മമ്മൂട്ടിയോ; വെളിപ്പെടുത്തി ഫാസിൽ..!

Advertisement

മലയാള സിനിമയിലെ താരസൂര്യന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒരേ പേരുള്ള കഥാപാത്രങ്ങളായി തകർത്തഭിനയിച്ച ചിത്രമാണ് ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ്. 1998 ഇൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മോഹൻലാൽ ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി തന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഫാസിൽ. മമ്മൂട്ടിയേയും കൂടി ഉൾപ്പെടുത്തി സിനിമ നിർമ്മിക്കാൻ ഏറ്റവും സന്തോഷം മോഹൻലാലിന് ആയിരുന്നുവെന്നും പാട്ടുകളും കൊമേഡിയും നൃത്തവുമൊക്കെയുള്ള കഥ ആയിരുന്നിട്ടു പോലും മമ്മൂട്ടി ഭയക്കാതെ ചെയ്യാൻ റെഡി ആയി എന്നും ഫാസിൽ പറയുന്നു. കൊമേഡിയും നൃത്തവുമൊന്നും തനിക്കു പറ്റില്ല എന്ന് പലരോടും മമ്മൂട്ടി പറഞ്ഞിട്ടുണ്ടാവാമെങ്കിലും തന്നോട് അതൊന്നും പറയാതെ ആണ് ഈ ചിത്രത്തിൽ അദ്ദേഹം സഹകരിച്ചത് എന്നും ഫാസിൽ പറഞ്ഞു.

കോമഡി രംഗങ്ങളിൽ മോഹൻലാൽ തകർത്തഭിനയിച്ചപ്പോൾ മോഹൻലാലിനൊപ്പം നിൽക്കുന്ന പ്രകടനമാണ് മമ്മൂട്ടിയും നടത്തിയതെന്നും ഫാസിൽ പറഞ്ഞു. മോഹൻലാൽ ഓരോ തമാശകൾ ചെയ്തപ്പോൾ മമ്മൂട്ടി മാറിനിന്ന് ആസ്വദിച്ചു ചിരിച്ചു എന്നും എന്നിട്ടു അദ്ദേഹവും തന്റെ സീനുകൾ മനോഹരമായി ചെയ്തെന്നും ഫാസിൽ വ്യക്തമാക്കി. ഇവരിൽ ആരാണു മിടുക്കനെന്നു ചോദിച്ചാൽ തനിക്കു ഉത്തരം മുട്ടും എന്ന് പറഞ്ഞ ഫാസിൽ തലച്ചോറുള്ള നടനാണ് മമ്മൂട്ടി എന്നും അദ്ദേഹത്തെ ഏറ്റവും നന്നായി വിലയിരുത്തുന്നതും വിശകലനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ് എന്നും കൂട്ടിച്ചേർത്തു. ജന്മനാ നടൻ എന്നു മമ്മൂട്ടിയെ വിളിക്കാമോ എന്നറിയില്ലെങ്കിലും അദ്ദേഹം അതിലും കൂടുതൽ അധ്വാനംകൊണ്ടു നേടി എന്നും ഫാസിൽ വിശദീകരിച്ചു. തനിക്കു ഏറ്റവും പ്രീയപ്പെട്ട മമ്മൂട്ടി കഥാപാത്രം രാജമാണിക്യം ആണെന്നും എഴുപതാം വയസ്സിലും താരമായും നടനായും തിളങ്ങാൻ മമ്മൂട്ടിയെ പോലെ ഒരുപക്ഷെ ഇനി മോഹൻലാൽ മാത്രമേ ഉണ്ടാകു എന്നും ഫാസിൽ പറയുന്നു. അപ്പോൾ എൺപതാം പിറന്നാൾ ആഘോഷിച്ചു മമ്മൂട്ടി മിന്നി തിളങ്ങി നിൽപ്പുണ്ടാകുമെന്നും മനോരമയിൽ ഫാസിൽ കുറിച്ചു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close