പാർവതി ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടില്ലലോ; പാർവതിയുടെ തിരിച്ചു വരവിനെ കുറിച്ച് വെളിപ്പെടുത്തി ജയറാം..!

Advertisement

ഒരുകാലത്തെ മലയാളത്തിലെ സൂപ്പർ നായിക ആയിരുന്നു പാർവതി. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികാ വേഷം ചെയ്ത പാർവതി പിന്നീട് ജയറാമുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗം ഉപേക്ഷിച്ചു. ഇപ്പോൾ ജയറാം- പാർവതി ദമ്പതികളുടെ മകനായ കാളിദാസ് ജയറാമും തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനാണ്. അപ്പോഴും ആരാധകർക്ക് ജയറാമിനോട് ചോദിക്കാനുള്ളത് പാർവതി ഇനി എപ്പോഴെങ്കിലും അഭിനയ രംഗത്തേക്ക് തിരിച്ചു വരുമോ എന്നാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അടുത്തിടെ ഈ ചോദ്യം വീണ്ടും ജയറാമിന് നേർക്ക് വന്നത്. അതിനു ജയറാം നൽകുന്ന ഉത്തരം അതിനെന്താണ് പാര്‍വതി ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടേയില്ലല്ലോ എന്നായിരുന്നു. പാര്‍വതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള സൂചനയാണ് ജയറാം നൽകിയത് എന്നാണ് ആരാധകരുടെ പക്ഷം.

ജയറാമും പാര്‍വതിയും ഒന്നിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന്, അത് താന്‍ എങ്ങനെയാണ് പറയുകയെന്നും അങ്ങനെയൊരു നല്ല കഥയുമായി ആരെങ്കിലും വരട്ടെ, തീര്‍ച്ചയായും നോക്കാമെന്നായിരുന്നു അതിനു ജയറാം മറുപടി നൽകിയത്. ജയറാം- പാര്‍വതി- കാളിദാസ് കോംമ്പോ കാണാന്‍ സിനിമാ ആരാധകര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടി, അങ്ങനെ ഒരു കഥയുമായി ഇതുവരെ ആരും എത്തിയിട്ടില്ല എന്നായിരുന്നു. സിനിമക്കും അകത്തും പുറത്തും മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായുള്ള വലിയ സൗഹൃദത്തെ കുറിച്ചും ജയറാം ആ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ഇപ്പോൾ കുറച്ചു വമ്പൻ തമിഴ്, തെലുങ്കു ചിത്രങ്ങളുമായി തിരക്കിലാണ് ജയറാം. ഇനി വരുന്ന മണി രത്‌നം, ഷങ്കർ ചിത്രങ്ങളിലൊക്കെ നമ്മുക്ക് ജയറാമിനെ കാണാൻ സാധിക്കും. സത്യൻ അന്തിക്കാട് ഒരുക്കുന്ന അടുത്ത മലയാള ചിത്രത്തിലെ നായകനും ജയറാം ആണ്.

Advertisement

Advertisement

Press ESC to close