Tuesday, May 30

നാനിയുടെ ‘ദസറ’ യ്ക്ക് വൻ സ്വീകരണം കേരളത്തിൽ 140ല്‍ അധികം സ്‍ക്രീനുകളില്‍ റിലീസ്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ശ്രീകാന്ത് ഒധേല സംവിധാനം ചെയ്യുന്ന നാനി നായകനാകുന്ന ചിത്രം ‘ദസറ’ ലോകമെമ്പാടും ഇന്ന് പ്രദർശനം നടത്തുന്നു കേരളത്തിൽ ചിത്രം 140ലധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ചിന്ന നമ്പി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ നാനിയും ഷൈൻ ടോം ചാക്കോയും നടത്തിയ അഭിമുഖങ്ങളും ദസറ’യുടെ ഹൈപ്പ് ഉയർത്താൻ കാരണമായെന്നു. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ കഥയിൽ ധരണി’ എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത് . 65 കോടി ബജറ്റിൽ ആണ് ചിത്രം പുറത്തിറക്കുന്നത് എന്നായിരുന്നു പ്രവർത്തകർ പുറത്തുവിട്ട റിപ്പോർട്ട്. ചിത്രം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകർ റിവ്യൂകൾ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷകൾ വാനോളം ഉയർത്തിയതിൽ തെറ്റില്ലെന്നും, മികച്ച തീയേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രം സമ്മാനിച്ചതെന്നും പ്രേക്ഷകർ കമൻറുകൾ അറിയിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ , സായ് കുമാർ, ഷംന കാസിം, എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് . സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ക്യാമറ ചലിപ്പിക്കുന്നത്. അവിനാശ് കൊല്ലയാണ് ആർട്ട് ഡയറക്ടർ

കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തിയേറ്ററിലെത്തിക്കുക. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ ചിത്രത്തിൻറെ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author