അങ്കമാലി ഡയറീസിൽ അഭിനയിക്കാൻ ആദ്യം ആലോചിച്ചത് ഈ പ്രശസ്ത താരങ്ങളെ; വെളിപ്പെടുത്തലുമായി ചെമ്പൻ വിനോദ്..!

Advertisement

പ്രശസ്ത നടനായ ചെമ്പൻ വിനോദ് ആദ്യമായി തിരക്കഥ രചിച്ച ചിത്രമാണ് അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ഒട്ടേറെ പുതുമുഖങ്ങൾ ആണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആന്റണി വർഗീസ്, ശരത് കുമാർ, ടിറ്റോ വിൽസൺ, അന്നാ രാജൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറി. എന്നാൽ ഈ ചിത്രം രചിച്ചു കഴിഞ്ഞപ്പോൾ ഇതിൽ അഭിനയിക്കാൻ ആയി ആദ്യം ആലോചിച്ചത് മറ്റു ചില പ്രശസ്ത താരങ്ങളെ ആയിരുന്നു എന്ന് രചയിതാവ് ചെമ്പൻ വിനോദ് തുറന്നു പറയുകയാണ് ഇപ്പോൾ. ടോവിനോ തോമസ്, ജോജു ജോർജ്, സൗബിൻ ഷാഹിർ എന്നിവരെ ആയിരുന്നു ആദ്യം ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യാനായി ആലോചിച്ചിരുന്നത്.

ഇവർക്കൊപ്പം വിനയ് ഫോർട്ട്, ശ്രീനാഥ് ഭാസി എന്നിവരും ആദ്യം ആലോചിച്ച താര നിരയിൽ ഉണ്ടായിരുന്നു എന്നും ചെമ്പൻ വിനോദ് പറയുന്നു. ദ ക്യു ഷോ ടൈമിലാണ് ചെമ്പന്‍ വിനോദ് ഇക്കാര്യം വെളിപ്പെടുത്തിയത്. അപ്പാനി രവി ആയി ശ്രീനാഥ് ഭാസിയും യു ക്ലാമ്ബ് രാജൻ ആയി സൗബിൻ ഷാഹിറും ആയിരുന്നു ആദ്യം മനസ്സിൽ എന്നാണ് ചെമ്പൻ വിനോദ് പറയുന്നത്. മമ്മൂട്ടിക്കൊപ്പം ചെയ്യാനുള്ള ഒരു വലിയ പ്രൊജക്റ്റ് മാറ്റി വെച്ച സമയത്തു ആണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ വീട്ടിൽ എത്തുകയും അങ്കമാലി ഡയറീസിന്റെ തിരക്കഥ വായിക്കുകയും ചെയ്തത് എന്നും അത് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഈ ചിത്രം ചെയ്യാൻ ഉള്ള ആഗ്രഹം അറിയിക്കുകയുമായിരുന്നു എന്നും ചെമ്പൻ വിനോദ് പറയുന്നു.

Advertisement

ഈ ചിത്രം പുതുമുഖങ്ങളെ വെച്ച് ചെയ്യാം എന്ന ഐഡിയ ആദ്യം പറയുന്നത് ലിജോയോട് ആണെന്നും ലിജോയും അതിനോട് യോജിച്ചപ്പോൾ ആണ് അങ്കമാലി ഡയറീസ് യാഥാർഥ്യമായത് എന്നും ചെമ്പൻ പറയുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ ആണ് ചെമ്പൻ വിനോദും ലിജോ ജോസ് പെല്ലിശ്ശേരിയും. ലിജോ ഒരുക്കിയ ആമേൻ, ഡബിൾ ബാരൽ, ഈ മാ യൗ, ജെല്ലിക്കെട്ട് എന്നിവയിലൊക്കെ നിർണ്ണായക കഥാപാത്രങ്ങളാണ് ചെമ്പൻ വിനോദ് അവതരിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close