ജോജുവിനെ വെറുതേ വിടൂ; ഓഫ് റോഡ് മത്സരം സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ..!

Advertisement

വാഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരേ കേസ് വന്നതാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ജോജു, റേസ് നടന്ന സ്ഥലം ഉടമ, അതിന്റെ സംഘാടകർ എന്നിവർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തത്. ജോജു ജോർജ്ജ് അപകടകരമായ രീതിയിൽ ഓഫ് റോഡ് റേസിൽ വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹനവകുപ്പ് അറിയിക്കുകയും ചെയ്തിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകിയത്. വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഓയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജുവിനോട് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ ജോജുവിനെ വെറുതെ വിടണമെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സഹതാരമായ ബിനു പപ്പു.

കാരണം അത് ഒരു ചാരിറ്റി പരിപാടിക്ക് വേണ്ടിയാണു ജോജു ചെയ്തതെന്നും, മരണപെട്ടു പോയ ഓഫ് റോഡ് റേസർ സുഹൃത്തിന്റെ സാമ്പത്തിക പരാധീനത തീർക്കാനായുള്ള പണം സ്വരൂപിക്കാൻ നടത്തിയ പരിപാടിയാണതെന്നും ബിനു പപ്പു പറയുന്നു. താനാണ് ജോജു ഡ്രൈവ് ചെയ്യുമ്പോൾ ഒപ്പമുണ്ടായതെന്നും, എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് തങ്ങൾ അത് ചെയ്തതെന്നും ബിനു പപ്പു വെളിപ്പെടുത്തുന്നു. കോട്ടയത്ത് കൗൺസിലർ ആയിരുന്ന ആളായിരുന്നു മരണപെട്ടു പോയ ഓഫ് റോഡ് റേസർ ജെവിൻ എന്നും ബിനു പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സഹായധനത്തിനായി കേരളത്തിലെ എല്ലാ ഒഫീഷ്യൽ ഓഫ് റോഡ് റേസിംഗ് സംഘടനകളുടെയും സഹകരണത്തോടെ, ഒഫീഷ്യലായി സംഘടിപ്പിച്ച പരിപാടിയാണിതെന്നും ബിനു പപ്പു പറഞ്ഞു. കൃഷി സ്ഥലത്താണ് വണ്ടിയോടിച്ചതെന്നു പറയുന്നത് തെറ്റാണെന്നും, അവിടെ കൃഷിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement

https://www.facebook.com/photo/?fbid=10159182986658757&set=pcb.10159182971568757

Advertisement

Copyright © 2017 onlookersmedia.

Press ESC to close