മികച്ച പ്രേക്ഷക പ്രതികരണവുമായി സൂപ്പർ വിജയത്തിലേക്കു അവിയൽ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രശസ്ത മലയാള നടൻ ജോജു ജോർജ്, സിറാജുദീൻ നസീർ എന്നിവർ പ്രധാന വേഷത്തിലെത്തിയ അവിയൽ എന്ന ചിത്രം ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് റിലീസ് ആയതു. ഷാനിൽ മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ജോജു ജോർജ് അവതരിപ്പിച്ച കൃഷ്ണകുമാർ എന്ന സംഗീത സംവിധായകന്റെ കൗമാരവും യൗവനവും സിറാജുദീൻ അവതരിപ്പിച്ച ഈ ചിത്രം, കൃഷ്ണ കുമാറിന്‍റെ പൂര്‍വ്വകാല ജീവിതമാണ് നമ്മുടെ മുന്നിൽ എത്തിക്കുന്നത്. പ്രണയത്തിനും സംഗീതത്തിനും വൈകാരിക മുഹൂര്തങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ചു എന്നതാണ് ഇതിനു ലഭിക്കുന്ന അഭിന്ദനം സൂചിപ്പിക്കുന്നത്. പോക്കറ്റ് സ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരന്നിട്ടുണ്ട്.

അനശ്വര രാജൻ, ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്‍ജലി നായര്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഓരോ അഭിനേതാക്കളും വളരെ മികച്ച പ്രകടനം തന്നെ നൽകിയതും ഈ ചിത്രത്തിന്റെ മികവിന് കാരണമായി മാറി. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ശങ്കർ ശർമ്മ, ശരത് എന്നിവരാണ്. . റഹ്‍മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവരാണ് ഈ ചിത്രം എഡിറ്റ് ചെയ്തത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author