സാമൂഹിക പ്രസക്തിയുള്ള കഥ പറഞ്ഞു കയ്യടി നേടി അൽ മല്ലു; നമിത പ്രമോദ്- ബോബൻ സാമുവൽ ചിത്രം മികച്ച വിജയത്തിലേക്ക്

Advertisement

പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ രചിച്ചു സംവിധാനം ചെയ്ത അൽ മല്ലു എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. നമിത പ്രമോദ് കേന്ദ്ര കഥാപാത്രത്തെ അവതരിപിപ്പിക്കുന്ന ഈ ചിത്രം പ്രവാസ ജീവിതത്തിൽ ഒരു പെൺകുട്ടി അനുഭവിക്കുന്ന ജീവിതാനുഭവങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നതു. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്ത അൽ മല്ലു പൂർണമായും ദുബായിയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമ കൂടിയാണ്. ഇതിൽ നമിത പ്രമോദ് അവതരിപ്പിച്ച നയന എന്ന കഥാപാത്രം ഈ നടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് എന്നാണ് പ്രേക്ഷകാഭിപ്രായം. നയന ആയി അതിഗംഭീര പ്രകടനമാണ് നമിത കാഴ്ച വെച്ചിരിക്കുന്നത്.

ഇതിനൊപ്പം തന്നെ സാമൂഹ്യ പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചും ഈ കൊച്ചു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. അപ്പോഴും ആദ്യവസാനം പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് തന്നെയാണ് ഈ ബോബൻ സാമുവൽ ചിത്രം മുന്നോട്ടു പോകുന്നത്. ഇതിലെ കഥാപാത്രങ്ങളിൽ പലരും നമുക്ക് ചുറ്റും ജീവിക്കുന്നവരാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അത്ര വിശ്വസനീയമായ തരത്തിൽ തന്നെ സംവിധായകനായ ബോബൻ സാമുവൽ ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുന്ന ഈ ചിത്രം ഏവരും തീയേറ്ററിൽ തന്നെ പോയി കാണേണ്ട ഒരു സിനിമാനുഭവം കൂടിയാണ്. പ്രേക്ഷകന് ചിരിയും, നൊമ്പരവും, ആവേശവുമെല്ലാം നൽകുന്ന ഒരു കംപ്ലീറ്റ് പാക്കേജാണ്‌ ഈ ചിത്രം. വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close