Tuesday, October 4

മഞ്ഞയണിഞ്ഞ് കുടുംബസമേതം ഗോപിക; പ്രായത്തിനൊരു മാറ്റവുമില്ലെന്ന് ആരാധകർ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

രണ്ടായിരത്തിന്റെ തുടക്കം മുതൽ മലയാളസിനിമയിൽ നിറഞ്ഞുനിന്ന നടിയാണ് ഗോപിക. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇവർ മുൻനിര താരമായിരുന്നു. വെറുതെ ഒരു ഭാര്യയിൽ ഉൾപ്പെടെ വ്യത്യസ്ത വേഷങ്ങൾ ചെയ്ത് സജീവമായി നിന്ന സമയത്താണ്, 2008ൽ നടി വിവാഹിതയായി സിനിമ വിട്ടത്. ഭർത്താവിനൊപ്പം അയർലൻഡിൽ സെറ്റിലായ താരം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തെങ്കിലും, 2013ൽ ഇറങ്ങിയ ഭാര്യ അത്ര പോര എന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി ഗോപിക വീണ്ടുമെത്തി.

സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ, ഗോപികയുടെ വിശേഷങ്ങൾ അറിയുന്നതും വളരെ വിരളമായാണ്. എന്നാൽ, ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയപ്പോൾ കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന ഗോപികയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നടിയുടെ സഹോദരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, ഭർത്താവും മക്കളും അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളിലാണുള്ളത്. വിവാഹത്തിന് മുൻപ് സിനിമയിൽ കണ്ടത് പോലെ അതീവ സുന്ദരിയാണ് താരമിപ്പോഴുമെന്ന് ആരാധകർ പറയുന്നു. പുതിയ ചിത്രങ്ങൾ കണ്ടാൽ പ്രായം 37 ആയെന്ന് തീരെ പറയില്ലെന്നും ചിലർ കമന്റിൽ കുറിച്ചു.

പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച ഗോപിക ഫോർ ദി പീപ്പിൾ, ഓട്ടോ​ഗ്രാഫ് (തമിഴ്), ചാന്തുപൊട്ട്, വേഷം, കീർത്തിചക്ര, നേരറിയാൻ സിബിഐ, പച്ചക്കുതിര, സ്മാർട്ട് സിറ്റി, അലിഭായ്, പോത്തൻവാവ തുടങ്ങിയ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സിനിമയിൽ ഗോപിക എന്ന് അറിയപ്പെടുന്ന താരത്തിന്റെ യഥാർഥ പേര് ഗേളി ആന്റോ എന്നാണ്. അയർലൻഡിൽ ജോലി ചെയ്യുന്ന മലയാളിയായ അജിലേഷാണ് ഭർത്താവ്. ഇവർക്ക് ആമി എന്ന മകളും, ഏദൻ എന്ന മകനുമുണ്ട്. കുട്ടികളുമൊത്ത് കുടുംബസമേതം താരം അയർലൻഡിലാണ് സ്ഥിരതാമസം. സിനിമയിലേക്ക് തിരികെ എത്താൻ ആഗ്രഹമുണ്ടെന്നും അതിന് തന്റെ കുടുംബവും ഭർത്താവും നല്ല പിന്തുണ നൽകുന്നുണ്ടെന്നും ഗോപിക വിവാഹത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author