അഞ്ചാം വാരത്തിലും തലയെടുപ്പോടെ ‘അബ്രഹാമിന്റെ സന്തതികൾ’

Advertisement

മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി 10 വർഷങ്ങൾക്ക് മുമ്പ് ഡേറ്റ് നൽകിയ സംവിധായകൻ കൂടിയാണ് ഷാജി പടൂർ, വർഷങ്ങളോളം നല്ലൊരു തിരക്കഥക്ക് വേണ്ടി അദ്ദേഹം കാത്തിരുന്നു, കാത്തിരിപ്പിന് ഫലം ലഭിച്ചു എന്നതുപോലെ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മമ്മൂട്ടിക്ക് മികച്ചൊരു ചിത്രം സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേരള ബോക്സ് ഓഫീസിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ റെക്കോർഡ് മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരുന്നു. കസബ എന്ന ചിത്രത്തിന് ശേഷം ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement

കേരളക്കരയിൽ 135 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിന് വലിയ തോതിൽ സ്ക്രീൻ വർദ്ധനവും ഉണ്ടായിരുന്നു. നാലാം വാരത്തിൽ ചിത്രമെത്തിയപ്പോൾ ഏകദേശം 116 തീയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നുണ്ടായിരുന്നു. പല വമ്പൻ റിലീസുകൾക്ക് ശേഷം തലയെടുപ്പോടെ തന്നെയാണ് മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ മുന്നേറുന്നത്. അഞ്ചാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം 77 തീയറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്. ദിവസേന 185 ഷോകൾ കേരളത്തിൽ ഇന്ന് മുതൽ മമ്മൂട്ടി ചിത്രത്തിനുണ്ടാവും. ലോകമെമ്പാടും 20,000 ഷോസും കേരളത്തിൽ മാത്രമായി 14000 ഷോസും മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ പൂർത്തിയാക്കി. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷനും ഇതിനോടകം മറികടന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ജി. സി. സി റിലീസിലും ഈ വർഷത്തെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close