കേരള ബോക്‌സ് ഓഫീസിൽ ‘ആദി’യെ മറികടന്ന് അബ്രഹാമിന്റെ സന്തതികൾ..

Advertisement

മലയാള സിനിമയിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ഈ വർഷം പുറത്തിറങ്ങി. പ്രണവ് മോഹൻലാൽ നായകനായിയെത്തിയെ ‘ആദി’ യാണ് ഈ വർഷം കേരള ബോക്‌സ് ആദ്യം വിറപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഈ വർഷത്തെ കുറെയേറെ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. ജീത്തു ജോസഫായിരുന്നു ‘ആദി’ സംവിധാനം ചെയ്തിരുന്നത്, മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന കേരള ബോക്സ് ഓഫീസ് കളക്ഷൻ എന്ന റെക്കോര്ഡ് പ്രണവ് മോഹൻലാൽ ചിത്രം ‘ആദി’ യെ മറികടന്ന് മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.

നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസ് റിപ്പോർട്ട് അനുസരിച്ചു കേരളത്തിൽ മാത്രമായി 23 കോടിയോളം പ്രണവ് മോഹൻലാൽ ചിത്രം സ്വന്തമാക്കിയിരുന്നു. അബ്രഹാമിന്റെ സന്തതികൾ 30 ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോലെക്കും ആദിയുടെ റെക്കോർഡ് മറികടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് അബ്രഹാമിന്റെ സന്തതികൾ എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ വർഷത്തെ ആദ്യദിന റെക്കോർഡും പ്രണവ് ചിത്രത്തെ മറികടനാണ് അബ്രഹാമിന്റെ സന്തതികൾ നേടിയെടുത്തത്. ലോ ഹൈപ്പിൽ വന്ന മോഹൻലാൽ ചിത്രം നീരാളിക്കും അബ്രഹാമിന്റെ സന്തതികളുടെ ആദ്യ ദിന കളക്ഷൻ വെട്ടിക്കാൻ സാധിച്ചില്ല. മൾട്ടിപ്ലെക്സിൽ അതിവേഗം 1 കോടി മറികടന്ന ചിത്രം റെക്കോർഡുകളിൽ നിന്ന് റെക്കോര്ഡുകളിലേക്ക് കുതിക്കുകയാണ്. ജി.സി.സി റീലീസും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസിന്റെ ഒരാഴ്ചക്ക് ശേഷം ലേഡീസ് ഫാൻസ് ഷോ വരെ നടത്തുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെ വലിയൊരു തിരിച്ചു വരവിന് അബ്രഹാമിന്റെ സന്തതികൾ വഴിയൊരുക്കി. അഞ്ചാം വാരത്തിലും തലയെടുപ്പോടെ തന്നെ അബ്രഹാം മുന്നിൽ തന്നെയുണ്ട്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close