അന്ന് വിക്രം, ഇനി ധ്രുവ് വിക്രമിന്‍റെ ഊഴം

Advertisement

തമിഴ് നാട്ടിൽ മാത്രമല്ല പുറത്തും വിക്രമിന് ഒട്ടേറെ ആരാധകർ ഉണ്ട്. വിക്രമിന്‍റെ അഭിനയത്തിൽ ഉപരി വിക്രം എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. ചെറിയ വേഷങ്ങൾ ചെയ്ത് തമിഴ് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് വിക്രം.

വിക്രമിന്‍റെ മകൻ ധ്രുവ് വിക്രം നായകനായി വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് സിനിമ ലോകം സ്വീകരിച്ചത്.

Advertisement

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകന്‍ ബാല ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ആവറേജ് താരം എന്ന നിലയില്‍ പോയിക്കൊണ്ടിരുന്ന വിക്രമിന്‍റെ കറിയറിനെ മാറ്റി മറിച്ച സംവിധായകനാണ് ബാല. 1999ല്‍ ഇറങ്ങിയ തന്‍റെ ആദ്യ ചിത്രം കൊണ്ട് തന്നെ വിക്രമിന് തമിഴില്‍ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു കൊടുത്തു. 2003ല്‍ ഇറങ്ങിയ.ബാല ചിത്രം പിതാമകനിലൂടെ ആ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡും വിക്രമിന് ലഭിച്ചു

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വിക്രമിന്‍റെ മകന്‍റെ ആദ്യ ചിത്രം ഒരുക്കാനും ബാലയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. വിക്രമിന്‍റെ കരിയറിലെ മാറ്റിമറിച്ചത് പോലെ ധ്രുവിന്‍റെ കരിയറിലും ബാല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്ന്‍ കാത്തിരുന്ന് കാണാം.

മലയാളത്തിലെ പ്രശസ്ഥ നിര്‍മ്മാണ/വിതരണ കമ്പനിയായ ഇ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇ4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close