
നടിയെ ആക്രമിച്ചു എന്ന കേസിൽ ദിലീപ് അറസ്റ്റിൽ ആയതോടെ മലയാള സിനിമ ലോകം ഞെട്ടലിൽ ആണ്. ദിലീപിനെ വെച്ച് സിനിമ ആരംഭിച്ചവരും അഡ്വാൻസ് തുക നൽകിയവരും എന്ത് ചെയ്യണം എന്നറിയാതെ നെട്ടോട്ടം ഓടുകയാണ്. ഇതിൽ 4 നിർമ്മാതാക്കൾക്ക് വമ്പൻ നഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നത്.
ഈ മാസം 21ന് റിലീസ് പ്ലാൻ ചെയ്തിരുന്ന രാമലീല ദിലീപിന്റെ അറസ്റ്റ് കാരണം ഉടൻ റിലീസ് ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആണ്. കുറച്ചു കഴിഞ്ഞേ രാമലീലയുടെ റിലീസ് ഉണ്ടാകൂ എന്നാണ് അറിയാൻ കഴിയുന്നത്. പുലിമുരുകൻ നിർമ്മിച്ച ടോമിച്ചൻ മുളക്‌പാടം ആയിരുന്നു രാമലീലയുടെ നിർമ്മാതാവ്.

ഇത് കൂടാതെ കമ്മാരസംഭവം, പ്രൊഫസർ ഡിങ്കൻ എന്നീ സിനിമകളും പ്രതിസന്ധിയിലാണ്. കമ്മാരസംഭവവും പ്രൊഫസർ ഡിങ്കനും ചിത്രീകരണം നടന്നു വരുന്നതെ ഉള്ളൂ. ദിലീപ് പുറത്തിറങ്ങാതെ ഈ സിനിമകൾ പൂർത്തിയാക്കാനും കഴിയില്ല.