കളക്ഷൻ ചാർട്ടുകളിൽ പുതിയ ചരിത്രം കുറിച്ച് സിജു വിൽസൺ; ബോക്സ് ഓഫീസിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പടയോട്ടം

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. യുവ തരാം സിജു വിത്സനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ ഈ കഴിഞ്ഞ ഓണത്തിനാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിനന്ദനം ചൊരിഞ്ഞ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടി ഓണം വിന്നറായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ആദ്യ പത്ത് ദിവസം കൊണ്ട് പത്തൊൻപതാം നൂറ്റാണ്ട് നേടിയ ആഗോള കളക്ഷൻ ഇരുപത്തിമൂന്ന് കോടി രൂപക്ക് മുകളിലാണെന്ന വിവരമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒഫീഷ്യലായി പുറത്ത് വിട്ടത്. ചിത്രത്തിലെ നായകനായ സിജു വിത്സന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു. ഒരു താരമെന്ന നിലയിൽ മാത്രമല്ല, ഒരു നടനെന്ന നിലയിലും വലിയ നേട്ടമാണ് ഈ ചിത്രം സിജു വിത്സണ് സമ്മാനിച്ചത്.

ആറാട്ട്പുഴ വേലായുധ പണിക്കർ എന്ന ചരിത്ര കഥാപാത്രമായി ഗംഭീരമായ പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്. വിനയന്റെ മേക്കിങ്, സിജു വിത്സന്റെ അഭിനയ മികവ് എന്നിവയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ എന്ന് പറയാം. ഈ കഥാപാത്രം ചെയ്യാൻ ശാരീരികമായി വലിയ മേക്കോവറാണ് സിജു വിൽസൺ നടത്തിയത്. ഇതിനു വേണ്ടി അദ്ദേഹം എടുത്ത പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ അദ്ദേഹത്തിന് പ്രേക്ഷക ലക്ഷങ്ങളിൽ നിന്നും ലഭിക്കുന്ന കയ്യടികൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെയാണ് സിജു വിൽസനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഷാജി കുമാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് ഗാനങ്ങളൊരുക്കിയത് എം ജയചന്ദ്രനും പശ്‌ചാത്തല സംഗീതമൊരുക്കിയത് സന്തോഷ് നാരായണനുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close