10 ദിവസം കൊണ്ട് അൻപതു കോടി ക്ലബ്ബിൽ മെഗാ സ്റ്റാറിന്റെ മധുര രാജ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനവുമായി മെഗാ സ്റ്റാർ നായകനായ മധുര രാജ മുന്നേറുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ ആണ് നേടുന്നത്.  ആദ്യ 10 ദിവസം കൊണ്ട് ഈ ചിത്രം 58 കോടി രൂപ  ആഗോള കളക്ഷൻ ആയി നേടി എന്നു ആണ് ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഈ ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തിയത് ആരാധകർക്ക് ആവേശമാകുന്നു.  പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം ഒരുക്കി ഇൻഡസ്ട്രി ഹിറ്റ് നേടിയ ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് എന്ന നിർമ്മാതാവ് ആണ്.
പുലി മുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെ തിരക്കഥ രചിച്ച മധുര രാജ ഒരു മാസ്സ് മസാല എന്റർടൈന്മെന്റ് മൂവി ആയാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച മധുര രാജക്കു ഈണം പകർന്നത് ഗോപി സുന്ദറും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ, സുനിൽ എസ്‌ പിള്ള എന്നിവരും ദൃശ്യങ്ങൾ നൽകിയത് ഷാജി കുമാറും ആണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm