ഹൃദയം ട്രെൻഡ്സെറ്റർ ആകുന്ന മഹാവിജയം; ആദ്യ രണ്ടു ദിവസത്തെ കേരളാ കളക്ഷൻ റിപ്പോർട്ട് അറിയാം..!

Advertisement

യുവ താരം പ്രണവ് മോഹൻലാൽ ഒരിക്കൽ കൂടി തന്റെ കരിയറിൽ ബ്ലോക്ക്ബസ്റ്റർ വിജയം ആവർത്തിക്കുകയാണ്. പ്രണവ് നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ആദി. ബ്ലോക്ക്ബസ്റ്റർ വിജയം ആണ് ആദി ഇവിടെ നേടിയെടുത്തത്. അതിനു ശേഷം എത്തിയ അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും, മരക്കാർ എന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രത്തിലെ അതിഥി വേഷത്തിൽ എത്തി നൽകിയ പ്രകടനവും വലിയ പ്രശംസയാണ് ഈ നടന് നേടിക്കൊടുത്തത്. ഇപ്പോഴിതാ പ്രണവ് നായകനായി എത്തിയ മൂന്നാമത്തെ ചിത്രമായ ഹൃദയവും ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. കേരളത്തിൽ ഇപ്പോഴേ ഈ ചിത്രം ട്രെൻഡ് സെറ്റർ ആയി കഴിഞ്ഞു. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം, ഒരു സംവിധായകൻ എന്ന നിലയിൽ വിനീതിന്റെ കരിയറിലെയും ഏറ്റവും മികച്ച ചിത്രമാണ്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ കോവിഡ് പ്രതിസന്ധികൾക്കിടയിലും വമ്പൻ ട്രെൻഡ് ആണ് ഹൃദയം ഉണ്ടാക്കുന്നത്. അമ്പതു ശതമാനം കപ്പാസിറ്റിയിൽ ആണ് ഇവിടെ തീയേറ്ററുകൾ പ്രവർത്തിക്കുന്നത്. അതുപോലെ ഞായറാഴ്ച സിനിമാശാലകൾ അടഞ്ഞും കിടക്കുകയാണ്. ഏതായാലും ആദ്യ ദിവസം കേരളത്തിൽ നിന്ന് ഹൃദയം നേടിയത് രണ്ടു കോടി 72 ലക്ഷം രൂപയാണ്. 1600 ഇൽ അധികം ഷോകൾ ആണ് 460 ഓളം സ്‌ക്രീനുകളിലായി ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ കളിച്ചതു. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയതോടെ, രണ്ടാം ദിനം ഏകദേശം 1700 ഓളം ഷോകളാണ് ഈ ചിത്രം കളിച്ചതു. രണ്ടാം ദിനം ഈ ചിത്രം നേടിയത് മൂന്ന് കോടിക്കും മുകളിൽ കളക്ഷൻ ആണ്. അങ്ങനെ കേരളത്തിൽ നിന്ന് മാത്രം ഹൃദയം ആദ്യ രണ്ടു ദിവസം കൊണ്ട് ആറ് കോടിയോളമാണ് ഗ്രോസ് ആയി നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിലും ഗംഭീര കളക്ഷൻ നേടുന്ന ഈ ചിത്രം ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ ആഗോള ഗ്രോസ് പത്തു കോടിക്കും മുകളിൽ നേടി എന്നാണ് സൂചന. വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ തന്നെ കൃത്യമായി അറിയാൻ സാധിക്കും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close