Tuesday, May 30

മൂന്ന് ദിനം കൊണ്ട് 50 കോടിയിലേക്ക് ധനുഷ് ചിത്രം; വാത്തി കളക്ഷൻ റിപ്പോർട്ട് ഇതാ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തിയ വാത്തി ഇപ്പോൾ വമ്പൻ ഹിറ്റിലേക്കാണ് നീങ്ങുന്നത്. ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ 3 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇതിന്റെ ആഗോള കളക്ഷൻ 50 കോടിയിലേക്കു അടുക്കുകയാണെന്നാണ്. സൂപ്പർ മെഗാഹിറ്റായ തിരുച്ചിത്രമ്പലത്തിനു ശേഷം ധനുഷ് വീണ്ടും ഒരു ബ്ലോക്ക്ബസ്റ്റർ വിജയം നേടുന്ന കാഴ്ചയാണ് വാത്തി കാണിച്ചു തരുന്നത്. ആദ്യ മൂന്നു ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം 37 കോടിയോളം രൂപ കളക്ഷൻ നേടിയ ഈ ചിത്രം, വിദേശത്തു നിന്നും 12 കോടിക്ക് മുകളിലും നേടിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ധനുഷിന്റെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഇതിലെ ഗാനങ്ങൾക്കും സംഘട്ടനങ്ങൾക്കും വലിയ അഭിപ്രായമാണ് ലഭിക്കുന്നത്. ഈ ചിത്രം ചർച്ച ചെയ്യുന്ന വിഷയവും ശ്രദ്ധ നേടുന്നുണ്ട്. ബാലകുമരൻ എന്ന അധ്യാപകന്റെ വേഷത്തിൽ ധനുഷ് അഭിനയിച്ച ഈ ചിത്രം വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ഒന്നാണ്. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയം ഏറെ എന്റർടൈനിംഗ് ആയി അവതരിപ്പിച്ച വാത്തി രചിച്ചു സംവിധാനം ചെയ്തത് വെങ്കി അറ്റ്‍ലൂരിയാണ്. തമിഴിലും തെലുങ്കിലും ഒരുക്കിയ വാത്തി നിർമ്മിച്ചിരിക്കുന്നത്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ എസ്. നാഗവംശി, സായി സൗജന്യ എന്നിവര്‍ ചേർന്നാണ്. സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഇതിലെ നായികാ വേഷം ചെയ്തിരിക്കുന്നത് മലയാളി താരം സംയുക്ത മേനോനാണ്. ജി വി പ്രകാശ് കുമാറാണ്‌ ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author