പൃഥ്വിരാജ്- ആസിഫ് അലി- ഷാജി കൈലാസ് ചിത്രം; കാപ്പയിലെ ആദ്യ ഗാനമെത്തി

Advertisement

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ഏറ്റവു പുതിയ ചിത്രമാണ് കാപ്പ. വരുന്ന ഡിസംബർ 22 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. നേരത്തെ വന്ന ഇതിന്റെ ടീസറും ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്ന ട്രെയ്‌ലറും വലിയ ശ്രദ്ധയാണ് നേടിയത്. ആസിഫ് അലിയും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമയിൽ അന്ന ബെൻ, അപർണ ബാലമുരളി എന്നിവരാണ് നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നത് ഡോൺ വിൻസെന്റ് ആണ്. കപിൽ കപിലനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ഒരു ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

സിംഹാസനം, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് ടീം ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി ജി ആർ ഇന്ദുഗോപനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കോട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. പൃഥ്വിരാജ് സുകുമാരന്റെ കിടിലൻ ആക്ഷൻ സീനുകളാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയുടെ ഹൈലൈറ്റ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close