ഇതായിരിക്കണം ഇനി മുതൽ നമ്മുടെ വിജയ നൃത്തം; നാട്ടു നാട്ടു ഗാനത്തിന് ചുവട് വെച്ച് ടൈഗർ ഷറോഫ്; വീഡിയോ കാണാം

Advertisement

ഇപ്പോൾ ഇന്ത്യൻ സിനിമ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് ആർ ആർ ആർ എന്ന എസ് എസ് രാജമൗലി ചിത്രം കരസ്ഥമാക്കിയ അപൂർവ നേട്ടമാണ്. അന്താരാഷ്ട്ര പുരസ്‍കാര വേദികളിലും തിളങ്ങുന്ന ഈ ചിത്രം സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. ഈ ചിത്രത്തിന്റെ സംഗീത സംവിധായകനായ കീരവാണി പുരസ്‍കാരം നേടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഈ ചിത്രത്തിന് പുരസ്‍കാരം ലഭിച്ചത്. ആർആർആറിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‍കാരം നേടിയെടുത്തത്. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരുടെ അതിചടുലമായ നൃത്തവും ഈ ഗാനത്തിന്റെ ഹൈലൈറ്റായിരുന്നു. ഇപ്പോഴിതാ അവരുടെ അതിലെ നൃത്ത ചുവടുകൾ വെച്ച് കൊണ്ട് ആർ ആർ ആർ ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ബോളിവുഡ് യുവതാരമായ ടൈഗർ ഷറോഫ്.

ബോളിവുഡിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാൾ കൂടിയായ ടൈഗർ, നാട്ടു നാട്ടുവിനു ചുവട് വെച്ച കൊണ്ട് കുറിച്ചിരിക്കുന്നത് ഇന്നലെ മുതൽ ഇതാണ് ഇന്ത്യയുടെ വിജയ നൃത്തമെന്നാണ്. ആർ ആർ ആർ നേടിയത് ഇന്ത്യൻ സിനിമയുടെ വിജയം ആണെന്നും ടൈഗർ കുറിച്ചു. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ എല്ലാവരും തന്നെ ആർ ആർ ആർ ടീമിന് അഭിനന്ദനം അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. മലയാളത്തിൽ നിന്ന് മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരും ആർ ആർ ആർ ടീമിനെ പ്രശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് പങ്ക് വെച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആർ ആർ ആർ ബോക്സ് ഓഫീസിൽ ആയിരം കോടി കളക്ഷൻ നേടിയും ചരിത്രം കുറിച്ചിരുന്നു.

Advertisement

Advertisement

Press ESC to close