പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ ചിത്രം ‘ലക്കി ഭാസ്‌കർ’ ന്റെ ടീസർ കാണാം

Advertisement

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനാകുന്ന ഹിറ്റ് മേക്കർ വെങ്കി അറ്റ്‌ലൂരിയുടെ ബഹുഭാഷാ ചിത്രമായ ‘ലക്കി ഭാസ്‌കർ’ ടീസർ പുറത്തിറങ്ങി. ‘ലക്കി ഭാസ്‌കർ’ൽ ദുൽഖർ ഒരു ബാങ്ക് കാഷ്യറുടെ വേഷം ചെയ്യുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് ദുൽഖർ ഈ ചിത്രത്തിൽ പ്രത്യക്ഷ പെട്ടിരിക്കുന്നത്.

വലിയൊരു സമ്പത്ത് സമ്പാദിക്കാനുള്ള ഭാസ്കറിന്റെൻ്റെ അസാധാരണ യാത്രയാണ് ടീസർ പിന്തുടരുന്നത്. “ഒരു ഇടത്തരക്കാരന് പിശുക്ക് ജീവിതം നയിച്ച് തൻ്റെ സമ്പാദ്യം വർദ്ധിപ്പിക്കാനും വെല്ലുവിളിക്കുകയാണെങ്കിൽ വലിയ തുക ചെലവഴിക്കാനും കഴിയും” എന്ന ബാസ്കറിന്റെ ഡയലോഗാണ് ടീസറിൽ പ്രധാനമായും പ്രതിധ്വനിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് ? അവൻ എങ്ങനെയാണ് ഇത്രയും വലിയ പണം സമ്പാദിച്ചത് ? തുടങ്ങിയ ചോദ്യങ്ങളാണ് ടീസറിലൂടെ പ്രേക്ഷകരിൽ കൗതുകമുണർത്തുന്നത്. ‍

Advertisement

ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷക ഹൃദയങ്ങളിൽ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച വ്യക്തിയാണ് ദുൽഖർ സൽമാൻ. ‘മഹാനടി’, ‘സീതാ രാമം’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്.

ബ്ലോക്ക്ബസ്റ്റർ എഴുത്തുകാരനും സംവിധായകനുമായ വെങ്കി അറ്റ്ലൂരിയുടെ മുൻ ചിത്രമായ ‘വാത്തി’ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബ്ലോക്ക്ബസ്റ്റർ എൻ്റർടെയ്‌നർ എന്ന നിലയിൽ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ ദുൽഖറിനൊപ്പം നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. ലോകമെമ്പാടും തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ‘ലക്കി ഭാസ്കർ ‘ റിലീസ് ചെയുന്നത്

സിത്താര എൻ്റർടൈൻമെൻ്റ്‌സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പിആർഒ: ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close