രാജാസാഗർ സംവിധാനം ചെയ്യുന്ന ക്യാംപസ് ത്രില്ലെർ ചിത്രം താളിന്റെ ത്രസിപ്പിക്കുന്ന ടീസർ റിലീസായി

Advertisement

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താളിന്റെ ടീസർ റിലീസായി. മാധ്യമ പ്രവർത്തകനായ ഡോക്ടർ ജി കിഷോർ തന്റെ ക്യാംപസ് ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ ആണ് താളിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരു കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റ് കേന്ദ്രീകരിച്ചാണ് താളിന്റെ കഥ വികസിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ്, വിദ്യാർത്ഥികളായ വിശ്വയും മിത്രനും ബാക്കി വച്ച അടയാളങ്ങൾ തേടി ഇറങ്ങുന്ന ഇന്നത്തെ വിദ്യാർത്ഥികളിലൂടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.പലരുടെ ജീവിതത്തിലും ഈ സിനിമയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ഉണ്ടാവാം.ക്യാമ്പസ്‌ ത്രില്ലർ ജോണറിൽ പെടുത്താവുന്ന ഈ സിനിമയ്ക്ക് സാധാരണ ക്യാമ്പസ്‌ സിനിമകളിൽ നിന്നും വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

Advertisement

അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, മോണിക്കാ കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം താൾ ഡിസംബർ 8 ന് തിയേറ്ററുകളിലേക്കെത്തും.താളിലെ റിലീസായ ബിജിബാൽ ഒരുക്കിയ രണ്ടു ഗാനങ്ങളും യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.

താളിന്റെ ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്, സംഗീതം: ബിജിബാൽ, എഡിറ്റർ : പ്രദീപ് ശങ്കർ, ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു

Advertisement

Copyright © 2017 onlookersmedia.

Press ESC to close