ആന്റണി ദാസ് ആയി സഞ്ജയ് ദത്ത്; ‘ലിയോ’ ആദ്യ ഗ്ലിംപ്സ്.

Advertisement

ഓരോ അപ്‌ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന വിജയ് ലോകേഷ് ചിത്രം ലിയോയുടെ വമ്പൻ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് അണിയറപ്രവർത്തകർ അദ്ദേഹം അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ ഗ്ലിമ്സ്‌ വീഡിയോ റിലീസ് ചെയ്തു. ഞെട്ടിക്കുന്ന ഗെറ്റപ്പിൽ തീവ്രമായ ലുക്കിൽ ആന്റണി ദാസ് തന്റെ വരവറിയിച്ചിരിക്കുകയാണ്. റിലീസ് ചെയ്തു അരമണിക്കൂറിനുള്ളിൽ രണ്ടു ലക്ഷത്തിൽ പരം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനത്തിലെ ലിയോ ടീമിന്റെ വമ്പൻ അപ്ഡേറ്റ്. ചിത്രം ഗോകുലം മൂവീസ് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷന്‍ : അന്‍പറിവ്, എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും. പിആര്‍ഓ : പ്രതീഷ് ശേഖര്‍.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close