കാത്തിരുന്ന ഫഹദ് ചിത്രമെത്തുന്നു; ‘പാച്ചുവും അത്ഭുതവിളക്കും’ ടീസർ പുറത്ത്

Advertisement

ഫഹദ് ഫാസിൽ നായകനായെത്തുന്ന അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പാച്ചുവും അത്ഭുതവിളക്കും ടീസർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 28നാണ് തിയറ്ററുകളിൽ എത്തുക. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്’ പാച്ചുവും അത്ഭുതവിളക്കും’. ഒരു കോമഡി ഫീൽ ഗുഡ് വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ സത്യന്‍ ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ദാറ്റ്സ്മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്‍തിട്ടുണ്ട്. അഖിലിന്റെ ഇരട്ട സഹോദരൻ അനൂപ് സത്യൻ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisement

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ചായാഗ്രഹണം നിർവഹിക്കുന്നത് ശരൺ വേലായുധനും സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജസ്റ്റിൻ വർഗീസുമാണ്. ഇന്ദ്രൻസ്, അൽത്താഫ്, നന്ദു, മുകേഷ് തുടങ്ങി നീണ്ടനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ നിർവഹിക്കുന്നത് അഖിൽ സത്യൻ തന്നെയാണ്. ടി സീരീസിലൂടെയാണ് ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close