വീണ്ടും നിവിൻ പോളിക്കൊപ്പം ലേഡി സൂപ്പർസ്റ്റാർ; ‘ഡിയർ സ്റ്റുഡൻസ്’ മോഷൻ പോസ്റ്റർ പുറത്ത്

Advertisement

വിഷു ദിനത്തിലിതാ ഒരു ബി​ഗ് അപ്ഡേറ്റ്, സൂപ്പർഹിറ്റ് ചിത്രം ‘ലൗ ആക്ഷൻ ഡ്രാമ’ക്ക് ശേഷം നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഡിയർ സ്റ്റുഡൻസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

2019 സെപ്റ്റംബർ 5നാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ‘ലൗ ആക്ഷൻ ഡ്രാമ’ തിയറ്റർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോമ്പോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നർമ്മം കലർന്ന കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന നിവിൻ ചിത്രത്തിൽ നയൻതാരയോടൊപ്പം തകർത്തഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയ ജോഡികളായ് മാറിയിരിക്കുകയാണ് ഇവർ. ആ പ്രേക്ഷകരിലേക്കാണ് ‘ഡിയർ സ്റ്റുഡൻസ്’ന്റെ അനൗൺസ്മെന്റ് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും.

Advertisement

മോഷൻ പോസ്റ്റർ കൺസെപ്റ്റ്: ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ, മോഷൻ പോസ്റ്റർ: ശബരി റാമിരോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, മ്യൂസിക് ഫൈനൽ മിക്സ്: എബിൻ പോൾ, പോസ്റ്റർ ഡിസൈൻ: ടൂണി ജോൺ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close