അക്ഷയ് കുമാറിനൊപ്പം ചുവട് വെച്ച് മോഹൻലാൽ; വീഡിയോ കാണാം

Advertisement

മലയാളത്തിന്റെ മഹാനടൻ ഇപ്പോൾ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയാണ്. അതിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനൊപ്പം പഞ്ചാബി സ്റ്റൈലിൽ തലപ്പാവും കെട്ടി നൃത്തം വെക്കുന്ന മോഹൻലാലിനെയാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അക്ഷയ് കുമാർ തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വെച്ചത്. മോഹൻലാൽ സാറിനൊപ്പമുള്ള ഈ നൃത്തം താൻ എന്നും ഓർമിക്കും എന്നും, അത്രയ്ക്ക് മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്നും കുറിച്ച് കൊണ്ടാണ് അദ്ദേഹം ഈ വീഡിയോ പങ്ക് വെച്ചത്. രണ്ട് ദിവസം മുൻപ് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്ക് വെച്ചിരുന്നു. നല്ല രീതിയിൽ തന്നെ കരണിനൊപ്പമുള്ള സമയം ചിലവഴിക്കാൻ സാധിച്ചു എന്ന് കുറിച്ചു കൊണ്ടാണ് മോഹൻലാൽ ഈ ചിത്രം പങ്ക് വെച്ചത്.

മോഹൻലാൽ ബോളിവുഡിൽ വീണ്ടും എത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. 3 ബോളിവുഡ് ചിത്രങ്ങളിലാണ് മോഹൻലാൽ മുമ്പ് അഭിനയിച്ചിട്ടുള്ളത്. അതിൽ തന്നെ രാം ഗോപാൽ വർമ്മ ഒരുക്കിയ കമ്പനി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അവാർഡും മോഹൻലാൽ കരസ്ഥമാക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രമാണ് മോഹൻലാൽ ഇപ്പോൾ ചെയ്യുന്നത്. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം രാജസ്ഥാനിലെ ജയ്സാൽമീറിൽ ആണ് ഷൂട്ട് ചെയുന്നത്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത സ്ഫടികം എന്ന ക്ലാസിക് മോഹൻലാൽ ചിത്രം ഇപ്പോൾ വമ്പൻ വരവേൽപ്പ് നേടി കുതിക്കുകയാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close