ഗ്രാമീണ തനിമയുടെ മിഞ്ചി, മലയാളത്തിന് ഒരു ‘ലേഡി’ മ്യൂസിക്ക് ഡയറക്ടര്‍ കൂടി..

Advertisement

മലയാള സിനിമ, സംഗീത മേഖലകളില്‍ സംഗീത സംവിധായകരായി ചുരുക്കം സ്തീകള്‍ മാത്രമേ ഉള്ളൂ. അവരുടെ കൂട്ടത്തിലേക്കാണ് ശ്രുതി ലക്ഷ്മി എത്തുന്നത്. കവര്‍ സോങ്ങുകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതയായ ശ്രുതി ലക്ഷ്മി സംഗീതം ചെയ്ത ‘മിഞ്ചി’ എന്ന വീഡിയോ ആല്‍ബം റിലീസായി.

Music Director Sruthi Lakhmee

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മിഞ്ചി സംവിധാനം ചെയ്തിരിക്കുന്നത് വരുണ്‍ ധാരയാണ്. മലയാള സിനിമയില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്യുന്ന വരുണ്‍ ധാര സംവിധാനം ചെയ്യുന്ന ആദ്യ മ്യൂസിക്ക് വീഡിയോ കൂടെയാണ് ഇത്.

Advertisement
Director Varun Dhara

രണ്ടു പേരുടെ പ്രണയവും അവര്‍ക്കിടയില്‍ വരുന്ന ‘മിഞ്ചി’യുടെയും കഥയാണ് ഈ മ്യൂസിക്ക് വീഡിയോ പറയുന്നത്.

ബദ്രി കൃഷ്ണ, പാർവതി ആര്‍ കൃഷ്ണ എന്നിവരാണ് ഇതില്‍ അഭിനയിക്കുന്നത്. വിഷ്ണു പടിക്കപ്പറമ്പിൽ എഴുതിയ വരികള്‍ പാടിയിരിക്കുന്നത് സംഗീത സംവിധായിക കൂടിയായ ശ്രുതി ലക്ഷ്മിയും ജ്യോതി കൃഷ്ണയുമാണ്. ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വർ, എഡിറ്റിങ് ആകാശ് ജോസഫ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close