സൗബിൻ -സുരാജ് ചിത്രം ‘വികൃതി’യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു മെഗാസ്റ്റാർ

Advertisement

ജനപ്രിയ താരങ്ങൾ ആയ സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ആദ്യമായി ഒരുമിച്ചു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വികൃതി. എം സി ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് വൈകുന്നേരം  റിലീസ് ചെയ്തു. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ഇതിന്റെ ടീസറിന് ശേഷം ഇപ്പോൾ റിലീസ് ചെയ്ത ഈ ട്രെയ്ലറും സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുക്കുകയാണ്. വളരെ രസകരമായ ഒരു ചിത്രമായിരിക്കും ഇതെന്ന ഫീൽ ആണ് ട്രൈലെർ നൽകുന്നത്. സൗബിന്റെയും സുരാജ്  വെഞ്ഞാറമ്മൂടിന്റെയും കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായി ഈ ചിത്രം മാറുമെന്ന സൂചനയും ഇന്ന് റിലീസ് ചെയ്ത ട്രൈലെർ നമ്മുക്ക് നൽകുന്നു.

Advertisement

സുരാജ് വെഞ്ഞാറമ്മൂട് , സൗബിൻ ഷാഹിർ എന്നിവർക്ക് ഒപ്പം സുധി കോപ്പ, ജാഫർ ഇടുക്കി, പോളി വത്സൻ, സുരഭി ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസ് ആണ്.
പ്രശസ്ത ഛായാഗ്രാഹകൻ ആൽബി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്.  എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ നിർമ്മിച്ചിരിക്കുന്ന ഈ ഫീൽ ഗുഡ് എന്റെർറ്റൈനെർ എഡിറ്റ് ചെയ്തിരിക്കുന്നത് പ്രശസ്ത എഡിറ്റർ ആയ അയൂബ് ഖാൻ ആണ്.  പ്രശസ്ത ബാനർ ആയ സെഞ്ചുറി ഫിലിംസ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close