ആരാധകർ കാത്തിരുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം ഇതാ…

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികൾ റിലീസിനൊരുങ്ങുകയാണ്. യെരുശലേം നായക എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി മനോഹരമായ വരികൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനരംഗം മികച്ച വിഷ്വൽ ട്രീറ്റ് മാറുന്നുണ്ട്. ആദ്യ പോസ്റ്ററുകളിൽ തീർത്ത ആവേശവും പ്രതീക്ഷയും എല്ലാം തന്നെ ചിത്രത്തിലെ പുതിയ ഗാനത്തിലൂടെയും നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞവാരം ആയിരുന്നു വീണ്ടും സോഷ്യൽ മീഡിയയിൽ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ട് പുതിയ പോസ്റ്റർ എത്തിയത്. തകർപ്പൻ മാസ്സ് ലുക്കിൽ എത്തിയ പോസ്റ്റർ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

Advertisement

ഏറെ മാസ്സ് ആക്ഷന് രംഗങ്ങൾക്ക് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂരാണ്. ഇരുപതുവർഷത്തോളം മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഇതിനോടകം തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ദി ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയൊരുക്കിയ സ്റ്റൈലിഷ് ത്രില്ലറായ അബ്രഹാമിന്റെ സന്തതികൾക്കായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ വേണ്ടി ടി. എൽ. ജോർജും, ജോബി ജോർജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഈദ് റിലീസായി ജൂൺ 14ന് തിയറ്ററുകളിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close