ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ മേക്കിങ് വീഡിയോ എത്തി; അമ്പരപ്പിക്കാൻ നാനിയുടെ പാൻ ഇന്ത്യൻ സംഭവം ദസറ വരുന്നു

Advertisement

തെലുങ്കിലെ നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദസറ. ഈ ചിത്രത്തിന്റെ ടീസറുകൾ, ഗാനങ്ങൾ എന്നിവ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിലൊന്നാണ് ഹാർട്ട് ബ്രേക്ക് ആന്തം എന്ന പേരിൽ റിലീസ് ചെയ്ത ഒരു ഗാനം. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഈ ചിത്രത്തിലെ ഈ ഗാനം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. ശ്രീമണി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ സന്തോഷ് നാരായണനാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മാർച്ച് മുപ്പതിന് ആണ് ആഗോള റിലീസായി എത്തുന്നത്. നാനിയുടെ കിടിലൻ നൃത്തവുമായി എത്തിയ ഇതിലെ ഒരു ലോക്കൽ സ്ട്രീറ്റ് ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു.

പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുനെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ എത്തുന്ന നാനിയുടെ ഗംഭീര പ്രകടനമായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തരുന്നത്. ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രം നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. കീർത്തി സുരേഷാണ് ഇതിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. നവീൻ നൂലി എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സത്യൻ സൂര്യനാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close