ഗ്ലാമറസ് ലുക്കിൽ മൃണാൾ താക്കൂർ, സ്റ്റൈലിഷായി അക്ഷയ് കുമാർ; സെൽഫിയിലെ പുത്തൻ ഗാനം കാണാം

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തി സൂപ്പർ വിജയം നേടിയ ഡ്രൈവിങ് ലൈസൻസ് ഹിന്ദിയിൽ എത്തുകയാണ്. അന്തരിച്ചു പോയ സച്ചിയുടെ രചനയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസ് ഹിന്ദിയിൽ റീമേക്ക് ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ രാജ് മേഹ്തയാണ്. ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ചെയ്ത വേഷങ്ങൾ സെൽഫിയിൽ യഥാക്രമം അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ട്രയ്ലർ, ഇതിലേ ഒരു മാസ്സ് ഗാനം എന്നിവ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ഇതിലേ ഒരു പുതിയ ഗാനം കൂടി എത്തിയിരിക്കുകയാണ്. അക്ഷയ് കുമാർ, നായികയായ മൃണാൾ താക്കൂർ എന്നിവരാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അതീവ ഗ്ലാമറസ് ആയാണ് മൃണാൾ ഈ ഗാനത്തിലെത്തുന്നത്. സ്റ്റൈലിഷായി അക്ഷയ് കുമാറും ഇതിലൂടെ കയ്യടി നേടുന്നു. കുടിയെ നീ തേരി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചത് ദി പ്രൊഫെക്, സാറ എസ് ഖാൻ എന്നിവർ ചേർന്നാണ്. ദി പ്രൊഫെക്ന്റെ സംഗീതത്തെ പുനരാവിഷ്കരിച്ചത് തനിഷ്‌ക് ബാഗച്ചിയാണ്. ഈ ഗാനത്തിന് വരികൾ രചിച്ചതും ഇവർ രണ്ട് പേരും ചേർന്നാണ്. ഈ ഹിന്ദി റീമേക്കിന്റെ നിർമ്മാണ പങ്കാളികളായി പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർ സ്റ്റുഡിയോസ് എന്നിവരുമുണ്ട്. ഫെബ്രുവരി ഇരുപത്തിനാലിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഇതിന്റെ മലയാളം പതിപ്പും നിർമ്മിച്ചത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close