കാപ്പുച്ചിനോയിലെ മനോഹര പ്രണയ ഗാനമെത്തി

Advertisement

യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പുച്ചിനോ. കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ജൂക്ക്ബോക്സ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ ഒരു മനോഹര പ്രണയ ഗാനം കൂടെ കാപ്പുച്ചിനോയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

“എങ്ങനെ പാടേണ്ടു ഞാന്‍” എന്ന ഈ ഗാനം ആലപിച്ചത മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രനും മഞ്ജരിയും ചേര്‍ന്നാണ്. ഹിഷാം അബ്ദുൽ വഹാബിന്‍റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കവിയും വിവർത്തകനുമായ വേണു വി ദേശമാണ്.

Advertisement

പാനിംഗ് കാം ഫിലിംസിന്റെ ബാനറില്‍ ഡോ. സ്കോട്ട് നിര്‍മ്മിക്ക കാപ്പുചീനോ ഉടന്‍ തിയേറ്ററുകളില്‍ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close