ദുൽഖർ സൽമാന് ജന്മദിന ആശംസകളുമായി ദുബായിൽ നിന്നൊരു ട്രിബ്യുട്ട് സോങ്..!

Advertisement

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ തന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ ദിവസം അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി ദുബായിൽ നിന്നൊരു ട്രിബ്യുട്ട് സോങ് എത്തി കഴിഞ്ഞു. ദുൽഖർ ആരാധകർ ഈ സോങ് ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഈ സോങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ്. യു എ എയിൽ ഉള്ള ദുൽഖർ സൽമാൻ ഫാൻസ്‌ ആണ് ഈ വീഡിയോ അദ്ദേഹത്തിനായി ഒരുക്കിയിട്ടുള്ളത്. ദുൽഖർ സൽമാന്റെ പോപ്പുലർ സിനിമകളിൽ സംഭാഷണങ്ങളും മറ്റും കൂട്ടി ചേർത്ത് ഒരുക്കിയിട്ടുള്ള ഈ ഗാനം അതിഗംഭീരം ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ഈ ട്രിബ്യുട്ട് സോങ് ഒരുക്കിയിരിക്കുന്നതെന്ന് പറയാതെ വയ്യ.

Advertisement

മലയാളികൾക്കൊപ്പം കുഞ്ഞിക്കക്കു അന്യ ദേശക്കാരും ഈ വീഡിയോയിലൂടെ ജന്മ ദിന ആശംസകൾ നേരുന്നുണ്ട്. ദുൽഖർ ചിത്രങ്ങളിലെ പോപ്പുലർ ഡയലോഗുകളുടെയും ഗാനങ്ങളുടെയും ഒരു ആഘോഷമാണ് ഈ ട്രിബ്യുട്ട് സോങ് എന്ന് പറയാം. സജ്‌ന നജാം നൃത്തം ഒരുക്കിയ ഈ ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത് അബി ആണ്. ജിംഷി ഖാലിദ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് ഹുമാം അൽഹാദി ആണ്. ഏതായാലും ദുൽഖർ സൽമാന്റെ ജന്മ ദിനം ഗംഭീരമാക്കിയിട്ടുണ്ട് ഈ വീഡിയോയുടെ അണിയറ പ്രവർത്തകർ. മലയാളത്തിലേയും തമിഴിലെയും തെലുങ്കിലെയും ഹിന്ദിയിലെയും പ്രമുഖ താരങ്ങളും ആരാധകരും സഹപ്രവർത്തകരുമെല്ലാം ഇന്ന് ദുൽകർ സൽമാന് ജന്മ ദിന ആശംസകൾ നേർന്നു കഴിഞ്ഞു. ദുൽഖർ സൽമാന്റെ ജന്മ ദിനം ഓൾ ഇന്ത്യ തലത്തിൽ ട്രെൻഡ് ആവുകയും ചെയ്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close