തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..!

Advertisement

ഹരീഷ് പേരാടി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന രൂപം അരുൺ കുമാർ അരവിന്ദ് മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമായിരിക്കും. ഒരുപക്ഷെ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു നടൻ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി പറയാൻ കഴിയുന്ന പെർഫോമൻസ് ആണ് ഹരീഷ് പേരാടി ആ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. അതിനു മുൻപേ വയലാർ മാധവൻകുട്ടി ഒരുക്കിയ ശ്രീ ഗുരുവായൂരപ്പൻ എന്ന ടെലിവിഷൻ സീരിയലിൽ കിംവദൻ എന്ന കഥാപാത്രമായുള്ള അസാധ്യ പെർഫോമൻസിലൂടെ ഹരീഷ് പേരാടി മിനി സ്ക്രീൻ പ്രേക്ഷകരുടെയും പ്രീയപ്പെട്ട നടനായി മാറിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സ്വഭാവ നടന്മാരിൽ ഒരാളാണ് ഈ കലാകാരൻ.

ഇപ്പോൾ തമിഴ് സിനിമയിലും വൻ കുതിപ്പ് നടത്താൻ ഒരുങ്ങുകയാണ് ഹരീഷ് പേരാടി. ഇതിനോടകം തന്നെ തമിഴ് സിനിമയിൽ ശ്രദ്ധേയമായ പ്രകടനം നടത്താൻ കഴിഞ്ഞു ഈ നടന്. കിടാരി, വിക്രം വേദ , മെർസൽ എന്നെ ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞു ഹരീഷ് പേരാടി. ഇതിൽ അടുത്തിടെ പുറത്തിറങ്ങിയ വിക്രം വേദയിലെ ചേട്ടൻ എന്ന കഥാപാത്രം ഗംഭീരമായിരുന്നു. വിജയ് സേതുപതിയുമായുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഈ നടന്റെ അടുത്ത തമിഴ് റിലീസ് വിജയ് നായകനായ മെർസൽ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വരുന്ന ദീപാവലിക്ക് തീയേറ്ററുകളിൽ എത്തും. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ഈ ചിത്രത്തിൽ ഹരീഷ് പേരാടി അവതരിപ്പിക്കുന്നതെന്നാണ് സൂചനകൾ. അത് പോലെ തന്നെ തമിഴിൽ നിന്ന് ഈ നടന് ഇപ്പോൾ അവസരങ്ങളുടെ പെരുമഴയാണ് എന്നാണ് കേൾക്കുന്നത്. അങ്ങനെ മറ്റൊരു മലയാളി കൂടി സൗത്ത് ഇന്ത്യ കീഴടക്കുകയാണ്. അഭിമാനിക്കാം ഈ നടനെയോർത്തു നമ്മുക്ക് ഓരോരുത്തർക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close