വിനീത് ശ്രീനിവാസന്റെ ആന അലറലോടലറൽ ചിത്രീകരണം തുടങ്ങി

Advertisement

നമ്മുക്ക് വിനീത് ശ്രീനിവാസൻ എന്ന പ്രതിഭയെ ഒരു പ്രത്യേക വിഭാഗത്തിൽ തളച്ചിടാൻ ആവില്ല. സംവിധായകൻ ആയും എഴുത്തുകാരൻ ആയും പാട്ടുകാരൻ ആയും നടനായുമെല്ലാം എപ്പോഴും നമ്മുക്ക് മുന്നിൽ ഈ പ്രതിഭ തന്റെ കഴിവുകൾ തെളിയിച്ചു കൊണ്ടേയിരിക്കും.

ഈ വർഷം എബി, ഒരു സിനിമാക്കാരൻ എന്നെ ചിത്രങ്ങളിലൂടെ നടൻ എന്ന നിലയിൽ നമ്മൾ വിനീതിന്റെ പ്രകടനം ആസ്വദിച്ചു കഴിഞ്ഞു. ഇപ്പോൾ ഈ വർഷത്തെ തന്റെ മൂന്നാമത്തെ ചിത്രമായ ആന അലറലോടലറൽ എന്ന ചിത്രവുമായി വരാൻ തയ്യാറെടുക്കുകയാണ്‌ വിനീത് ശ്രീനിവാസൻ.

Advertisement

നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ആദ്യ വായനയിൽ തന്നെ ഇഷ്ടപെട്ട ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്ന് വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക് പേജിലെ കുറിപ്പിലൂടെ പറയുന്നു.

മാത്രമല്ല ശേഖരൻ കുട്ടി എന്ന് പേരുള്ള ഒരാനയാണ് ഈ ചിത്രത്തിലെ നായകൻ എന്നും വിനീത് പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് തങ്ങൾ എന്നും പറഞ്ഞു കൊണ്ടാണ് വിനീത് നിർത്തുന്നത്.

അനു സിതാര നായിക ആയെത്തുന്ന ഈ ചിത്രം ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. ആക്ഷേപ ഹാസ്യ രൂപത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിബി തോട്ടുപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ശരത് ബാലൻ ആണ്.

ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മനോജ് ആണ്. ദീപ് എസ് ഉണ്ണിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close