200 കോടിയിലേക്ക് ദളപതിയുടെ വാരിസ്; ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാരിസ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച ബോക്സ് ഓഫിസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 150 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ ആയി നേടിയെന്ന് ചിത്രത്തിന്റെ നിർമ്മാണ കമ്പനി തന്നെ ഒഫീഷ്യലായി പുറത്ത് വിട്ടിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം 175 കോടിയും പിന്നിട്ട കുതിക്കുകയാണ്. വീണ്ടും 200 കോടി ആഗോള ഗ്രോസ് എന്ന വമ്പൻ നേട്ടത്തിലേക്ക് ഒരു ദളപതി വിജയ് ചിത്രം എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യയിൽ നിന്ന് ആദ്യ അഞ്ച് ദിവസം കൊണ്ട് ഏകദേശം നൂറ് കോടിയോളമാണ് ഈ ചിത്രം നേടിയ കളക്ഷൻ. അതിൽ 65 കോടിയോളം രൂപ തമിഴ്നാട് നിന്ന് മാത്രമാണെന്നാണ് സൂചന. ആന്ധ്ര പ്രദേശ്, തെലുങ്കാന, കർണാടകം, കേരളം, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 35 കോടിയോളമാണ് വാരിസ് നേടിയത്.

വിദേശ കളക്ഷനായി ആദ്യ അഞ്ച് ദിവസത്തിൽ ഈ ചിത്രം നേടിയത് ഏകദേശം അറുപത് കോടി രൂപയോളമാണ്. ഏതായാലും ബോക്സ് ഓഫീസിൽ വമ്പൻ നേട്ടമാണ് ഈ വിജയ് ചിത്രം കൊയ്തെടുക്കുന്നത്. വംശി സംവിധാനം ചെയ്ത വാരിസ് ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിൽ രാജു നിർമ്മിച്ച ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്ത വാരിസിൽ ശരത് കുമാർ. ജയസുധ, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, പ്രകാശ് രാജ് തുടങ്ങി ഒരു വലിയ താരനിരതന്നെ അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement

Press ESC to close