കേരളത്തിൽ റെക്കോർഡ് ഫാൻസ്‌ ഷോസ്; ചരിത്രം കുറിക്കാൻ ദളപതിയുടെ ലിയോ.

Advertisement

ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ഒക്ടോബർ 19 ന് ആഗോള റിലീസായി എത്തുകയാണ്. വമ്പൻ വിജയം നേടിയ മാസ്റ്ററിന് ശേഷം ലോകേഷ്-വിജയ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന് വമ്പൻ വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ വിജയ് ആരാധകർ. ഫാൻസ്‌ ഷോകളുടെ എണ്ണത്തിൽ ഒരു അന്യഭാഷാ ചിത്രം നേടുന്ന റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ലിയോ. കേരളത്തിലെ ലിയോയുടെ ഫാൻസ്‌ ഷോസ് എണ്ണം ഇതിനോടകം 450 കടന്ന് കഴിഞ്ഞു. 900 ത്തോളം ഫാൻസ്‌ ഷോസ് കേരളത്തിൽ കളിച്ച മോഹൻലാൽ ചിത്രം മരക്കാർ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തും വിജയ് ചിത്രമാണ്. 420 ഓളം ഫാൻസ്‌ ഷോസ് കളിച്ച വിജയ് ചിത്രം ബീസ്റ്റ് ആണ് മൂന്നാമത് നിൽക്കുന്നത്. മോഹൻലാൽ ചിത്രം ഒടിയൻ 409 ഫാൻസ്‌ ഷോകളുമായി നാലാം സ്ഥാനത്തും വിജയ് ചിത്രം ബിഗിൽ 308 ഫാൻസ്‌ ഷോകളുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. സർക്കാർ, ലൂസിഫർ, മെർസൽ, വില്ലൻ, പുലി മുരുകൻ എന്നിവയാണ് ഈ ലിസ്റ്റിൽ ആദ്യ പത്തിലുള്ള മറ്റ് ചിത്രങ്ങൾ.

വിജയ് എന്ന താരത്തിന് കേരളത്തിലുള്ള വമ്പൻ പിന്തുണയും മാർക്കറ്റുമാണ് ഈ കണക്കുകൾ കാണിച്ചു തരുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസായി എത്തുന്ന ലിയോ, വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുമായി മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും ലിയോ മറികടക്കുമെന്ന വിശ്വാസത്തിലാണ് കേരളത്തിലെ വിജയ് ആരാധകർ. നിലവിൽ 58 കോടിയോളം കേരളാ ഗ്രോസ് നേടിയ രജിനികാന്ത് ചിത്രം ജയിലറാണ് ആ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്യുന്ന ലിയോ, കേരളത്തിലെ 90 സ്‌ക്രീനുകളിലും റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close