അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം.

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ലിയോയുടെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ അഭൂതപൂർവമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. കേരളത്തിലെ 650 ന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഏകദേശം മുഴുവനായി വിറ്റു തീർന്നിരിക്കുകയാണ്. അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനെന്ന റെക്കോർഡും ലിയോ നേടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരളത്തിൽ നിന്ന് ആദ്യ ദിനം 7 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ രണ്ടേ രണ്ട് ചിത്രങ്ങൾ യാഷ് നായകനായ കെ ജി എഫ് 2 (7 കോടി 30 ലക്ഷം), മോഹൻലാൽ നായകനായ ഒടിയൻ (7 കോടി 20 ലക്ഷം) എന്നിവയാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനത്തിലെ ഫാൻസ്‌ ഷോസ്, അഡ്വാൻസ് ബുക്കിംഗ് എന്നിവ കൊണ്ട് മാത്രം ലിയോ ഈ രണ്ട് ചിത്രങ്ങളുടേയും കളക്ഷൻ മറികടന്നു.

ആദ്യ ദിനം കഴിയുമ്പോൾ ലിയോ എത്ര വലിയ മാർജിനിലാണ് ആദ്യ ദിന റെക്കോർഡ് കേരളത്തിൽ സ്വന്തമാക്കാൻ പോകുന്നതെന്ന് കണ്ടറിയണം.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം, അദ്ദേഹത്തിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാനുള്ള ആകാംഷയാണ് ഈ ചിത്രത്തിന് ലഭിക്കുന്ന ഞെട്ടിക്കുന്ന അഡ്വാൻസ് ബുക്കിങ്ങിന്റെ പ്രധാന ഘടകമെന്ന് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നു. കേരളത്തിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ഗംഭീര ബുക്കിംഗ് നേടുന്ന ഈ ചിത്രം ആദ്യ ദിനം തന്നെ 100 കോടി ക്ലബിൽ കയറുന്ന തമിഴ് ചിത്രമായി മാറുമെന്നും ഉറപ്പായിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമാതാവും വിതരണക്കാരനുമായ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close