കിംഗ് ഖാനും തല കുനിച്ചു,അജയ്യനായി ദളപതി; ലിയോക്ക് റെക്കോർഡ് കളക്ഷൻ

Advertisement

ദളപതിക്ക്‌ മുന്നിൽ ബോളിവുഡിലെ വമ്പന്മാരും തലകുനിക്കുന്ന കാഴ്ചകൾ സമ്മാനിച്ച് കൊണ്ട് റെക്കോർഡ് കളക്ഷനുമായി ലിയോ മുന്നേറുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണാൻ സാധിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ത്രില്ലറിന്റെ ആദ്യ ദിന കളക്ഷൻ, നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പുറത്ത് വിട്ടത്. ആദ്യദിനം ലിയോ നേടിയ ആഗോള കളക്ഷൻ 148 കോടി രൂപക്കും മുകളിലാണ്. ഇതോടെ ഈ വർഷം ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടുന്ന ഇന്ത്യൻ ചിത്രമെന്ന ബഹുമതിയും ലിയോയെ തേടിയെത്തി. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായ ജവാൻ (129 കോടി), പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ആദി പുരുഷ് (140 കോടി) എന്നിവയുടെ റെക്കോർഡ് ആണ് ലിയോ തകർത്തത്. തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം 100 കോടിക്ക് മുകളിൽ ആദ്യ ദിനം ആഗോള ഗ്രോസ് നേടുന്നത്.

തമിഴ്നാട് നിന്നും 35 കോടിക്ക് മുകളിൽ നേടി, അവിടെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് സൃഷ്‌ടിച്ച ലിയോ ആന്ധ്രപ്രദേശ്/ തെലുങ്കാന സംസഥാനങ്ങളിൽ നിന്നും നേടിയത് 16 കോടിയാണ്. കേരളത്തിൽ നിന്നും 12 കോടിയും കർണാടകത്തിൽ നിന്ന് 14 കോടിയോളവും നേടിയ ലിയോ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏകദേശം 5 കോടി രൂപയാണ് ഗ്രോസ് എടുത്തത്. വിദേശ മാർക്കറ്റിൽ നിന്നും ആദ്യ ദിവസം 67 കോടിയോളം നേടിയും ലിയോ ചരിത്രം കുറിച്ചു. രണ്ടാം ദിനവും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രം രണ്ട് ദിവസം കൊണ്ട് തന്നെ ഏകദേശം 230 -240 കോടിയോളം ആഗോള ഗ്രോസ് നേടിയേക്കാമെന്ന് ആദ്യ വിശകലനങ്ങൾ സൂചിപ്പിക്കുന്നു

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close