ഗൾഫിലും മികച്ച ഓപ്പണിങ് നേടുന്ന ഈ വർഷത്തെ ആദ്യ മലയാള ചിത്രമായി വിജയ് സൂപ്പറും പൗർണ്ണമിയും..!

Advertisement

കേരളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ആസിഫ് അലി- ജിസ് ജോയ് ചിത്രം ഇപ്പോൾ ഗൾഫിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഗൾഫ് രാജ്യങ്ങളിൽ മികച്ച ഓപ്പണിങ് നേടുന്ന ഈ വർഷത്തെ ആദ്യ മലയാള ചിത്രം ആണ് വിജയ് സൂപ്പറും പൗർണ്ണമിയും. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുന്ന ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് കേരളത്തിലും പുറത്തും അനുഭവപ്പെടുന്നത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. സൺ‌ഡേ ഹോളിഡേക്ക് ശേഷം ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ തുടർച്ചയായ രണ്ടാം സൂപ്പർ ഹിറ്റാണ് വിജയ് സൂപ്പറും പൗർണ്ണമിയും.

ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ വിജയും സൂപ്പറും പൗര്ണമിയുമിൽ മികച്ച പ്രകടനവുമായി  സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നീ താരങ്ങളും എത്തിയിട്ടുണ്ട്.  റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും  രതീഷ് രാജിന്റെ എഡിറ്റിംഗും അതുപോലെ തന്നെ ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. നവാഗതനായ പ്രിൻസ് ജോർജ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയ ഈ ചിത്രം പുതിയ വർഷത്തെ മലയാളത്തിലെ ആദ്യത്തെ  വിജയ ചിത്രം ആണെന്ന് പറയാം. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close