രക്തത്തിന് ജാതിയോ മതവുമില്ല; രക്തദാനത്തിന് വേണ്ടി മൊബൈൽ ആപ്; കൂടുതൽ വെളിപ്പെടുത്തി ദളപതി വിജയ്

Advertisement

ഈ കഴിഞ്ഞ ഡിസംബർ അവസാന വാരമാണ് ദളപതി വിജയ് നായകനായി എത്തുന്ന വാരിസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇപ്പോൾ അതിന്റെ ഫുൾ വീഡിയോ സണ് ടിവിയിലൂടെ ടെലികാസ്റ്റും ചെയ്ത് കഴിഞ്ഞു. പതിവ് പോലെ ദളപതി വിജയ് തന്നെയാണ് തന്റെ പ്രസംഗത്തിലൂടെ ആ ചടങ്ങിൽ കയ്യടി നേടിയെടുത്തത്. ഓഡിയോ ലോഞ്ച് ചടങ്ങുകളിൽ വിജയ് നടത്തുന്ന പ്രസംഗങ്ങൾക്ക് ആരാധകർ ഏറെയാണ്. വാരിസ് ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞ വാക്കുകളിൽ ശ്രദ്ധേയമായത് രക്തദാനത്തിന് വേണ്ടി മൊബൈൽ അപ്പ്ളിക്കേഷൻ തുടങ്ങിയതിനെ കുറിച്ചും രക്തദാനത്തെ കുറിച്ചുമുള്ളവയാണ്. രക്തദാനത്തിനു വേണ്ടിയുള്ള ആപ് തുടങ്ങാൻ ഒരു പ്രത്യേക കാരണമുണ്ട് എന്നാണ് വിജയ് പറയുന്നത്.

രക്തത്തിനു മാത്രമാണ് പാവപ്പെട്ടവൻ, പണക്കാരൻ, ആൺ, പെൺ, ഉയർന്ന ജാതി, താഴ്ന്ന ജാതി, മതം എന്ന വേർപാടുകൾ ഇല്ലാത്തതെന്നും, അതിന് നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് മാത്രം മാച്ച് ആയാൽ മതിയെന്നും വിജയ് പറയുന്നു. രക്തം ദാനം ചെയ്യാൻ വരുന്നവന്റെ ജാതിയോ മതമോ ജാതകമോ ആരും ചോദിക്കാറില്ല എന്ന് പറഞ്ഞ വിജയ്, നമ്മൾ മാത്രമാണ് പല വിഭാഗങ്ങളായി പിരിഞ്ഞ് ജീവിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. രക്തത്തിന് ഇതൊന്നുമില്ല എന്ന വിശേഷതയാണ് നമ്മൾ പഠിക്കേണ്ടതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. അതുകൊണ്ടാണ് താനിതൊക്കെ തുടങ്ങിയതെന്നാണ് വിജയ് പറയുന്നത്. ആറായിരം ഡോണർമാർ ഇപ്പോൾ ഈ ആപ്പിൽ ജോയിൻ ചെയ്തു കഴിഞ്ഞെന്ന് അറിയിച്ച വിജയ്, രണ്ടായിരം പേർ രക്തം ദാനം ചെയ്തു കഴിഞ്ഞു എന്ന വിവരവും പുറത്ത് വിട്ടു. വംശി ഒരുക്കിയ വാരിസ് എന്ന ചിത്രം പൊങ്കൽ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.

Advertisement

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close