കൈതിക്കും കെജിഎഫിനും വിക്രത്തിനും ശേഷം തുനിവിലൂടെ ലേഡി സൂപ്പർസ്റ്റാറും

Advertisement

തല അജിത് ആരാധകർക്കുള്ള പുതുവർഷ സമ്മാനമായാണ് തുനിവ് എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നത്. വമ്പൻ പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രെയ്‌ലർ ആരാധകർക്ക് സമ്മാനിച്ചത് വലിയ പ്രതീക്ഷകൾ കൂടിയാണ്. നെഗറ്റീവ് കഥാപാത്രമായാണ് തല അജിത് എത്തുന്നതെന്നതാണ് അതിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ പകരുന്ന ഘടകം. തന്റെ സ്റ്റൈൽ, ലുക്ക്, ഡയലോഗ് ഡെലിവറി, സ്ക്രീൻ പ്രെസൻസ് എന്നിവ കൊണ്ട് അജിത് വലിയ കയ്യടി നേടിയ ഈ ട്രൈലറിന്റെ മറ്റൊരു ഹൈലൈറ്റ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരായിരുന്നു. ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അജിത്തിന്റെ കൊള്ള സംഘത്തിലെ പ്രധാനിയായാണ് മഞ്ജു വാര്യർ അഭിനയിച്ചിരിക്കുന്നത്. കണ്മണി എന്നാണ് മഞ്ജു വാര്യർ ഇതിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്. സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ അവരുടെ ആക്ഷൻ രംഗങ്ങളും ഉണ്ടെന്ന് ട്രൈലെർ കാണിച്ചു തരുന്നുണ്ട്.

Advertisement

അതിൽ തന്നെ ഒരു മെഷീൻ ഗൺ ഉപയോഗിച്ച് ഫയർ ചെയ്യുന്ന മഞ്ജു വാര്യർ കഥാപാത്രത്തിനെ ഷോട്ട് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നേരത്തെ ഇതിനു സമാനമായ ഷോട്ടുകൾ നമ്മൾ കണ്ടത് ലോകേഷ് കനകരാജ് ഒരുക്കിയ കൈതി, വിക്രം എന്നീ ചിത്രങ്ങളിലും, പ്രശാന്ത് നീൽ ഒരുക്കിയ കെ ജി എഫ് 2 എന്ന ചിത്രത്തിലുമാണ്. ആ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ മാസ്സ് രംഗങ്ങളായിരുന്നു അവ. കൈതിയിൽ കാർത്തിയും, വിക്രത്തിൽ ഉലകനായകൻ കമൽ ഹാസനും, കെ ജി എഫ് രണ്ടാം ഭാഗത്തിൽ റോക്കിങ് സ്റ്റാർ യാഷും മെഷീൻ ഗൺ ഫയറിങ്ങിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച പോലെ, തുനിവിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ആരാധകരെ ത്രസിപ്പിക്കുമെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close