പ്രതിഫലത്തിലും ഒന്നാമനാകാൻ വിജയ്! എലൈറ്റ് ക്ലബ്ബിൽ ഇടം പിടിക്കാനൊരുങ്ങി ഇളയദളപതി

Advertisement

ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യമായാലും സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ കാര്യത്തിലാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിലാണെങ്കിലും മറ്റുള്ള താരങ്ങളിൽ നിന്ന് ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചുകൊണ്ട് തമിഴകത്തിന്റെ ഇളയദളപതി എപ്പോഴും മുന്നിട്ടു നിൽക്കാറുണ്ട്. ഇപ്പോഴിതാ ഒരു സിനിമയിൽ നിന്ന് 200 കോടി പ്രതിഫലം നേടുന്ന ആദ്യ ഇന്ത്യൻ നടനായാണ് വിജയ് വാർത്തകളിൽ ഇടംപിടിക്കുന്നത്. അദ്ദേഹത്തിൻറെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രതിഫലമാണ് ഇപ്പോൾ പരസ്യമായി മാറിയത്.

ലിയോയ്ക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് വിജയ് നായകനായെത്തുന്നത്. നടന്റെ അമ്പരപ്പിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള വാർത്തകളാണ് കോളിവുഡിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ അദ്ദേഹത്തിന് 200 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട് കോളിവുഡ് മാധ്യമങ്ങൾ എഴുതി ചേർക്കുന്നത്.

Advertisement

മാസ്റ്ററിൽ വിജയ് 80 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന റിപ്പോർട്ടുകളും ഇതിനുമുമ്പ് പുറത്തുവന്നിട്ടുണ്ട്. നിലവിൽ 120 കോടി ആണ് പ്രതിഫലം. അദ്ദേഹത്തിൻറെ പ്രതിഫലത്തിന്റെ പെട്ടെന്നുള്ള വ്യത്യാസം ലോകേഷ് കനകരാജിന്റെ പാൻ ഇന്ത്യൻ ചിത്രമായ ‘ലിയോ’ ആണെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്നുള്ള ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് ലിയോയും. പുതിയ ചിത്രത്തിൻറെ വിജയ് യുടെ പ്രതിഫലം ചുറ്റിപ്പറ്റിയുള്ള വാർത്തകൾ യഥാർത്ഥമാണെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ചേരുന്ന ഏക ഇന്ത്യൻ നടൻ ദളപതി വിജയ് ആയിരിക്കും

Advertisement

Copyright © 2017 onlookersmedia.

Press ESC to close