ഭിന്നശേഷിക്കാരനായ ആരാധകനെ കൈയിലെടുത്ത് ദളപതി വിജയ്; വൈറലായി ചിത്രം

Advertisement

ദളപതി വിജയ് ആരാധകരോട് കാണിക്കുന്ന സ്നേഹം എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ആരാധകനോടൊത്തുള്ള വിജയ്‌യുടെ ഒരു പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഭിന്നശേഷിക്കാരനായ ഒരു ആരാധകനൊപ്പമുള്ള വിജയ്‌യുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭിന്നശേഷിക്കാരനായ ഈ ആരാധകനെ കയ്യിലെടുത്തു കൊണ്ട് നിൽക്കുന്ന വിജയ്‌യെ ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ മുന്നോട്ട് വരുന്നത്. വിജയ്ക്ക് ആരാധകരോടുള്ള സ്നേഹവും അതുപോലെ അദ്ദേഹത്തിന്റെ ലാളിത്യവുമാണ് ഇത് കാണിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ പ്രമോഷന്റെ തിരക്കിലാണ് ഇപ്പോൾ വിജയ് എന്നാണ് സൂചന. അതിനൊപ്പം തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ ഷൂട്ട് ചെയ്യുകയും കൂടിയാണ് വിജയ്.

വംശി ഒരുക്കിയ വാരിസ് ജനുവരി പന്ത്രണ്ടിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്ത ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ട്രൈലെർ ലോഞ്ച് എന്നിവ വൈകാതെ നടക്കും. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു. വിജയ് പാടിയ രെഞ്ജിതമേ എന്ന ഗാനവും സിമ്പു പാടിയ തീ ദളപതി എന്ന ഗാനവുമാണ് റിലീസ് ചെയ്തത്. തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. വിജയ് ഇനി ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന ഗ്യാങ്സ്റ്റർ ചിത്രമാണ്. സെവെൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close