ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ ടീമിന്റെ പത്താനെതിരെ ബഹിഷ്കരണാഹ്വാനം; കാരണമിതാ

Advertisement

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പത്താൻ എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തത്. സ്റ്റൈലിഷ് ലുക്കിൽ ഷാരൂഖ് ഖാനും ഗ്ലാമറസ് ലുക്കിൽ നായിക ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ബേഷരം രംഗ് എന്ന ഗാനമാണ് ഇന്നലെ പുറത്തു വന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഗാനം വൈറലായി മാറുകയും ചെയ്തു. ഈ ഗാനം രചിച്ചത് കുമാറും, ഈ ഗാനത്തിന് ഈണം പകർന്നത് വിശാൽ- ശേഖർ ടീമുമാണ്. ശില്പ റാവു, ക്യാറലിസ മൊണ്ടെയ്‌റോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് ബേഷരം രംഗ് ആലപിച്ചത്. എന്നാലിപ്പോൾ ഈ ഗാനം ഒരു വിവാദത്തിൽ ചെന്ന് ചാടിയിരിക്കുകയാണ്. ഈ ഗാനത്തിലെ ഒരു രംഗത്തില്‍ നായിക ദീപിക പദുക്കോൺ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടി ട്വിറ്ററിൽ പത്താനെതിരെ ബഹിഷ്കരണാഹ്വാനവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ.

Advertisement

ബേഷരം രംഗ് എന്ന വാക്കിന്റെ അർഥം ലജ്ജയില്ലാത്ത നിറം എന്നാണ്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ഈ ഗാനത്തിൽ ധരിച്ചിരിക്കുന്നത്. അതോടു കൂടി ഈ ചിത്രവും കൂടി വെച്ചാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ആളുകൾ എത്തുന്നത്. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്യുകയും ചെയ്തു. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ നിർമ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. ജനുവരി ഇരുപത്തിയഞ്ചിന് റിലീസ് ചെയ്യാൻ പോകുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ജോൺ എബ്രഹാമാണ് വില്ലൻ വേഷം ചെയ്യുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close