ഇന്ത്യ ഒട്ടാകം 400 തീയേറ്റര്‍. വെളിപാടിന്‍റെ പുസ്തകത്തിന് ബ്രഹ്മാണ്ഡ റിലീസ്

Advertisement

മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ നാളായി കാത്തിരിക്കുന്ന വെളിപാടിന്‍റെ പുസ്തകം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.

കേരളത്തില്‍ മാത്രം 200 തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ഇന്ത്യ ഒട്ടാകെ 400 തിയേറ്ററില്‍ ആണ് റിലീസ് ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് ഇത്.

Advertisement

ഒരു ഫാമിലി ചിത്രം എന്ന നിലയില്‍ വരുന്ന ഒരു സിനിമയ്ക്ക് ആദ്യമായാണ് ഇത്രയും വലിയൊരു റിലീസ് മലയാളത്തില്‍ ഉണ്ടാകുന്നത്.

മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ സിനിമയായത് കൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ് വെളിപാടിന്‍റെ പുസ്തകത്തിന്.

മോഹന്‍ലാലിന്‍റെ മൂന്ന്‍ ഗേറ്റപ്പിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ രണ്ടു ഗെറ്റപ്പുകള്‍ പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ ലുക്ക് എന്താണെന്ന് പുറത്തു വിട്ടില്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close